Your Image Description Your Image Description

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല. ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. റാഫി മതിരയുടെ വരികള്‍ക്ക് ഫിറോസ് നാദ് ആണ് സംഗീത സംവിധാനവും ആലാപനവും.

1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയാണ്. വര്‍ഷാവര്‍ഷം പഴയ കൂട്ടുകാര്‍ ഒത്തു കൂടുന്നതും അവരില്‍ ഒരാള്‍ക്കുണ്ടാകുന്ന ഒരു വലിയ പ്രശ്നത്തില്‍ മറ്റു സഹപാഠികളുടെ ഇടപെടലുകളും സമകാലിക സാമൂഹ്യ പ്രശ്നങ്ങളും ഇടകലര്‍ത്തി നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയുന്ന സിനിമയാണ് ഇത്. കോമഡി പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടങ്ങളിലായി ഒരു ബയോ ഫിക്ഷണല്‍ സിനിമയായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ കൗമാര കാലം വളരെ രസകരമായായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ, അഭിനയ മികവുള്ള കൗമാരക്കാരായ പതിനാറ് പുതുമുഖങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *