Kerala Kerala Mex Kerala mx
0 min read
57

നേപ്പാളിൽ വൻ ഭൂചലനം; ആളപായമില്ല

February 28, 2025
0

കാഠ്മണ്ഡു: നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം അനുഭവപെട്ടു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.51ന് രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൈരവ്കുണ്ഡ് ആണെന്ന് ദേശീയ ഭൂചലന നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലെ കിഴക്കൻ, മധ്യ മേഖലകളിലെ ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനമുണ്ടായി.

Continue Reading
Kerala Kerala Mex Kerala mx Top News
2 min read
62

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം : സാമ്പത്തിക വര്‍ഷം തന്നെ മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കും: റവന്യൂ മന്ത്രി

February 28, 2025
0

തൃശൂര്‍: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്‍. ജൂലൈ 30 ന് ദുരന്തമുണ്ടായി 61 ദിവസത്തിനകം അവിടെ ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ച് തീരുമാനമെടുത്തുകൊണ്ട് 2 എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള പൊതുവായ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2024 ഒക്ടോബര്‍ 4 ന് ഉത്തരവിറക്കി. ഒക്ടോബര്‍ നാലിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയെങ്കിലും കോടതി ഇടപെടലിനെത്തുടര്‍ന്ന്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
53

മാരുതി സുസുക്കി ഫ്രോങ്ക്സിന് വിൽപ്പനയിൽ വൻ കുതിപ്പ്; സിഎസ്‍ഡി വഴി വാങ്ങുന്നവർക്ക് വൻ നേട്ടം

February 28, 2025
0

മാരുതി സുസുക്കി ഫ്രോങ്ക്സിന് വിൽപ്പനയിൽ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ സിഎസ്‍ഡി കാന്റീനിൽ നിന്ന് ഈ വാഹനം വാങ്ങുന്നർവക്ക് നികുതി ലാഭിക്കാം എന്ന റിപ്പോർട്ടുകളണ് പുറത്തുവരുന്നത്. സിഎല്‍ഡി അഥവാ കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ സൈനികരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കുന്നുള്ളൂ. ഇവിടെ നിന്ന് കാർ വാങ്ങുമ്പോൾ സൈനികർക്ക് വലിയൊരു തുക നികുതി ലഭിക്കാൻ സാധിക്കും. ഫ്രോങ്ക്സ് സിഗ്മ ട്രിമ്മിന് 6.60 ലക്ഷം രൂപയാണ്

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
66

ഇനി ‘ബി ’ ഗ്രേഡ്; ‘സി’യിൽ നിന്ന് ‘ബി ’ ഗ്രേഡിലേക്ക് ഉയർന്ന് കേരള ബാങ്ക്

February 28, 2025
0

നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്ക് ‘സി’യിൽ നിന്ന് ‘ബി ’ ഗ്രേഡിലേക്ക് ഉയർന്നു. 2024–25 അവസാനിക്കുമ്പോഴേക്കും ബാങ്ക് അറ്റലാഭത്തിലും നിഷ്ക്രിയ ആസ്തി 7 ശതമാനത്തിൽ താഴെയും എത്തിക്കാൻ തീവ്രശ്രമം നടക്കുന്നതായി മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സഞ്ചിത നഷ്ടം 18% ആയിരുന്നത് 11.47%ത്തിലേക്ക് കുറയ്ക്കാനായതും ഗ്രേഡിങ്ങിൽ മുന്നിലെത്താൻ സഹായിച്ചു. ബാങ്ക് ഇതുവരെ വിതരണം ചെയ്ത ആകെ വായ്പ മാർച്ച് മാസത്തോടെ 52,000 കോടി രൂപ കവിയും.

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
73

കോംഗോയിൽ അജ്ഞാത രോഗം: അഞ്ചാഴ്ചക്കിടെ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

February 28, 2025
0

കോംഗോയിൽ അജ്ഞാത രോഗം പടർന്ന് അഞ്ചാഴ്ചക്കിടെ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ ഇക്വറ്റർ പ്രവിശ്യയിലെ വിദൂര ഗ്രാമങ്ങളിൽ ഇതുവരെ 431 കേസുകളും 53 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനകം മരണം സംഭവിക്കുകയാണ്. വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യം നിഗൂഢ രോഗം കണ്ടെത്തിയത്. രോഗം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുകയാണെന്നും

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
79

സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കണം: ഉത്തരവിട്ട് അമേരിക്കൻ ജഡ്ജി

February 28, 2025
0

അ‌മേരിക്കയിലെ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി ഫെഡറൽ ജഡ്ജി രം​ഗത്ത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡോജ് മേധാവി ഇലോൺ മസ്‌കും സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് അമേരിക്കൻ ജില്ലാ ജഡ്ജി വില്യം അൽസപ്പാണ് ഉത്തരവിട്ടത്. അതേസമയം ഫെഡറൽ ഏജൻസികൾക്ക് അയച്ച നിർദേശങ്ങൾ പിൻവലിക്കാൻ പേഴ്‌സനൽ മാനേജ്‌മെന്റ് ഓഫീസിനോട് ഉത്തരവിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടപ്പെടാൻ കാരണമായ

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
95

2025 ലെ മഹാ കുംഭമേളക്ക് ബുധനാഴ്ച സമാപനം; അടുത്ത കുംഭമേള എന്ന്?

February 28, 2025
0

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 45 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ 2025 ലെ മഹാ കുംഭമേളക്ക് ബുധനാഴ്ച സമാപനം. ഈ വർഷത്തെ മഹാ കുംഭമേളയിൽ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ ഏകദേശം 66 കോടി ഭക്തർ ആണ് സ്നാനം നടത്തിയത്. അമേരിക്കൻ ജനസംഖ്യയുടെ ഇരട്ടി തീർത്ഥാടകരാണ് കുംഭമേളയിൽ പങ്കെടുത്തതെന്നാണ് പറയപ്പെടുന്നത്, അതായത് ഏകദേശം 34 കോടി. അടുത്ത കുംഭമേള 2027

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
71

സസ്‌പെൻഡ് ചെയ്ത നടപടി പ്രതിപക്ഷത്തോടുള്ള അനീതി’; സ്പീക്കർക്ക് കത്തെഴുതി അതിഷി

February 28, 2025
0

ന്യൂഡൽഹി: 21 ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടിയെ “പ്രതിപക്ഷത്തോടുള്ള അനീതി” എന്നും “ജനാധിപത്യ മൂല്യങ്ങൾക്കേറ്റ കനത്ത പ്രഹര”മെന്നും വിശേഷിപ്പിച്ച് ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് അതിഷി. നടപടിയിൽ പ്രതിഷേധിച്ച് സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്ക് കത്തെഴുതി. കത്തിന്റെ ഉള്ളടക്കം “ഞാൻ വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് ഈ കത്ത് എഴുതുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ നീതിയും സമത്വവുമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഡൽഹി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
57

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗത്തിൽ പങ്കെടുക്കാതെ കെ.മുരളീധരൻ; തൃപ്തിയുള്ളവര്‍ക്കല്ലേ അതൃപ്തി ഉണ്ടാകൂ എന്ന് മറുപടി

February 28, 2025
0

തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍. കടല്‍മണല്‍ഖനനത്തിന് എതിരായ സമരജാഥയില്‍ പങ്കെടുക്കുന്നതിനാലാണ് യോഗത്തിനെത്താത്തതെന്ന് മുരളീധരന്‍ പറഞ്ഞു. അതൃപ്തി കാരണമാണോ പോകാത്തത് എന്ന ചോദ്യത്തിന് തൃപ്തിയുള്ളവര്‍ക്കല്ലേ അതൃപ്തി ഉണ്ടാകൂ എന്നായിരുന്നു മുരളിയുടെ മറുപടി. അതൃപ്തി ഒട്ടുമില്ല, തൃപ്തി കുറേക്കാലമായി ഇല്ല എന്നും മുരളി പറഞ്ഞു. ‘‘പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് ഞാന്‍ നിയമസഭയിലും പാര്‍ലമെന്റിലും ഒക്കെ പോയത്. അവര്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
51

തോമസ് കെ തോമസ് ഇനി എന്‍സിപി സംസ്ഥാന അധ്യക്ഷൻ

February 28, 2025
0

തിരുവനന്തപുരം: എന്‍സിപി കേരള നേതൃത്വത്തെ ഇനി തോമസ് കെ തോമസ് നയിക്കും. തോമസ് കെ തോമസിനെ സംസ്ഥാന പ്രസിഡന്റ് ആയി എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാർ പ്രഖ്യാപിച്ചു. പി കെ രാജന്‍ മാസ്റ്റര്‍, പിഎം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. രാജന്‍ മാസ്റ്റര്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നോമിനിയും സുരേഷ് ബാബു പി സി ചാക്കോയുടെയും നോമിനിയുമാണ്.

Continue Reading