Your Image Description Your Image Description

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 45 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ 2025 ലെ മഹാ കുംഭമേളക്ക് ബുധനാഴ്ച സമാപനം.

ഈ വർഷത്തെ മഹാ കുംഭമേളയിൽ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ ഏകദേശം 66 കോടി ഭക്തർ ആണ് സ്നാനം നടത്തിയത്. അമേരിക്കൻ ജനസംഖ്യയുടെ ഇരട്ടി തീർത്ഥാടകരാണ് കുംഭമേളയിൽ പങ്കെടുത്തതെന്നാണ് പറയപ്പെടുന്നത്, അതായത് ഏകദേശം 34 കോടി.

അടുത്ത കുംഭമേള 2027 ൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നടക്കും എന്നാണ് റിപ്പോർട്ടുകൾ. നാസിക്കിൽ നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയുള്ള ത്രയംബകേശ്വറിലാണ് മതപരമായ പരിപാടി നടക്കുക. ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഗോദാവരി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ ത്രയംബകേശ്വർ ശിവക്ഷേത്രവും ഇവിടെയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2027 ജൂലൈ 17 മുതൽ ഓഗസ്റ്റ് 17 വരെയായിരിക്കും കുംഭമേള നടക്കുക.

മുംബൈയിൽ നടന്ന നാസ്കോം ടെക്നോളജി ആൻഡ് ലീഡർഷിപ്പ് ഫോറം 2025 ൽ സംസാരിക്കവെ, 2027 ലെ നാസിക് കുംഭമേളയിൽ അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദീകരിച്ചു. അതായത് പുണ്യജലത്തിൽ കുളിക്കാൻ കഴിയാത്തവർക്ക് അത് വെർച്വലായി അനുഭവിക്കാൻ കഴിയുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രയാഗ്‌രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നീ നാല് നഗരങ്ങളിലാണ് കുംഭമേളകൾ നടക്കുന്നത് – കുറഞ്ഞത് മൂന്ന് വർഷത്തിലൊരിക്കൽ ഒരെണ്ണമെങ്കിലും ആണ് കുംഭമേള നടക്കുക. 12 വർഷത്തിലൊരിക്കൽ നടത്തുന്ന മേളയെ പൂർണ്ണ കുംഭമേള എന്നും, ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മേളയെ അർദ്ധ കുംഭമേള എന്നും വിളിക്കുന്നു. അതേസമയം ഇപ്പോൾ സമാപിച്ച മഹാ കുംഭമേള 144 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടക്കുന്നതെന്ന് പറയപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുൾപ്പെടെയുള്ള എല്ലാ മേഖലയിലെയും പ്രമുഖർ പങ്കെടുത്ത കുംഭമേള ലോകമെമ്പാടും ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അക്ഷയ് കുമാർ, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരുൾപ്പെടെ വിവിധ ബോളിവുഡ് താരങ്ങളും കോൾഡ്‌പ്ലേയിലെ പ്രധാന ഗായകൻ ക്രിസ് മാർട്ടിനും ചടങ്ങിൽ പങ്കെടുത്തിരുന്നു. 77 രാജ്യങ്ങളിൽ നിന്നുള്ള 118 നയതന്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *