പി.ജി. ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കേരളത്തിലും പ്രതിഷേധം
Kerala Kerala Mex Kerala mx
1 min read
36

പി.ജി. ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കേരളത്തിലും പ്രതിഷേധം

August 11, 2024
0

    തിരുവനന്തപുരം: പി.ജി. ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും മെഡിക്കൽ അധ്യാപകർ, പി.ജി ഡോക്ടർമാർ , ഹൌസ് സർജൻസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവർ ചേർന്ന് തിങ്കളാഴ്ച പ്രതിഷേധം നടത്തും. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ശക്തമായി അപലപിച്ചു. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്. ഭയരഹിതമായി ജോലി നിർവഹിക്കുവാൻ

Continue Reading
സർക്കാർ പ്രസ്താവന മേയർ തെറ്റായി വ്യാഖ്യാനിച്ചു; ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള തൃശൂർ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സംഘാടക സമിതി
Kerala Kerala Mex Kerala mx
1 min read
40

സർക്കാർ പ്രസ്താവന മേയർ തെറ്റായി വ്യാഖ്യാനിച്ചു; ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള തൃശൂർ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സംഘാടക സമിതി

August 11, 2024
0

  തൃശൂർ: വയനാട് ദുരന്തത്തെത്തുടർന്ന് ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള തൃശൂർ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സംഘാടക സമിതി. ഏകപക്ഷീയ തീരുമാനമാണിതെന്നും സർക്കാർ പ്രസ്താവന മേയർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പുലികളി സംഘാടകർ ആരോപിച്ചു. പുലികളിയും കുമ്മാട്ടിയും നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്നും സംഘാടക സമിതി പറഞ്ഞു. കുമ്മാട്ടിയും പുലികളിയുമൊക്കെ ഓണാഘോഷത്തിന്റെ ഭാഗവും ആചാരവുമാണ്. ആഘോഷങ്ങൾ ഒഴിവാക്കുന്ന വിവരം മുൻകൂട്ടി പുലികളി സംഘങ്ങളെയോ കുമ്മാട്ടി സംഘങ്ങളെയോ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കളക്ടർക്ക് നിവേദനം നൽകുമെന്നും

Continue Reading
വരും ​ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx
1 min read
41

വരും ​ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

August 11, 2024
0

  തിരുവനന്തപുരം: വരും ​ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതി,ട്ട തിരുവനന്തപുരം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് നൽകി. നേരത്തെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും. പാലക്കാട്‌, മലപ്പുറം, ജില്ലകളിലെ ഓറഞ്ച് അലർട്ടും തുടരും. വരാനിരിക്കുന്ന നാല് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും

Continue Reading
അർജുനു വേണ്ടിയുള്ള തിരച്ചിൽ; കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ തിരച്ചിൽ വൈകിപ്പിക്കരുതെന്ന് കുടുംബം
Kerala Kerala Mex Kerala mx
1 min read
33

അർജുനു വേണ്ടിയുള്ള തിരച്ചിൽ; കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ തിരച്ചിൽ വൈകിപ്പിക്കരുതെന്ന് കുടുംബം

August 11, 2024
0

  കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കും. ദൗത്യം വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ തിരച്ചിൽ വൈകിപ്പിക്കരുതെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി മഴ മാറിനിൽക്കുന്ന ഷിരൂരിൽ തിരച്ചിലിന് അനുകൂലമായ സാഹചര്യമുണ്ട്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് നാല് നോട്‌സായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്ന്

Continue Reading
വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട്; അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതിയുടെ വിധി നാളെ
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
62

വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട്; അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതിയുടെ വിധി നാളെ

August 10, 2024
0

  ഡൽഹി: വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് നൽകിയ ഹർജിയിൽ വിധി പ്രസ്താവം നാളെ. ഇന്ത്യൻ സമയം രാത്രി 9.30 നകമായിരിക്കും അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതി വിധി പറയുക. ജ‍ഡ്ജി ഡോ.അന്നബെല്ലെ ബെന്നറ്റാണ് തീരുമാനം അറിയിക്കുന്നത് ഒരുദിവസം കൂടി നീട്ടിയത്. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. നാളെയാണ് പാരിസ് ഒളിമ്പിക്സിന് തിരശീല വീഴുക. അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന്റെ

Continue Reading
പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിനുള്ള ലേലത്തിൽ മികച്ച കളിക്കാരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്
Kerala Kerala Mex Kerala mx
1 min read
62

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിനുള്ള ലേലത്തിൽ മികച്ച കളിക്കാരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്

August 10, 2024
0

  തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള കളിക്കാരുടെ ലേലം പൂർത്തിയായി. മികച്ച മുൻനിര താരങ്ങളെ സ്വന്തമാക്കാൻ എല്ലാ ടീമുകളും ശ്രമിച്ചപ്പോൾ വാശിയേറിയ ലേലത്തിനാണ് തിരുവനന്തപുരം ഹയാത്ത് റീജൻസി സാക്ഷ്യം വഹിച്ചത്. അക്ഷയ് ചന്ദ്രൻ, കൃഷ്ണ പ്രസാദ്, വിനൂപ് മനോഹരൻ എന്നിവരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ് ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ഒരിക്കിയിരിക്കുന്നത്. നേരത്തെ, ഐ. പി. എൽ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ

Continue Reading
മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,210 കോടി രൂപയിലെത്തി
Business Kerala Kerala Mex Kerala mx
1 min read
57

മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,210 കോടി രൂപയിലെത്തി

August 10, 2024
0

  കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സി മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ വാർഷികാടിസ്ഥാനത്തിൽ 21.6 ശതമാനം വർധനവോടെ 12,210 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 18.3 ശതമാനം വർധനവോടെ 113 കോടി രൂപയിലും എത്തി. കമ്പനിയുടെ ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 33.5 ശതമാനം വർധനവോടെ 641 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസം

Continue Reading
വയനാട് ദുരന്തം; താൽക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഞ്ചംഗ സമിതിയെ രൂപീകരിച്ചു
Kerala Kerala Mex Kerala mx
1 min read
45

വയനാട് ദുരന്തം; താൽക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഞ്ചംഗ സമിതിയെ രൂപീകരിച്ചു

August 10, 2024
0

  മേപ്പാടി: വയനാട് ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് താൽക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഞ്ചംഗ സമിതിയെ രൂപീകരിച്ചു. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് സമിതി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, ഒരു ഡെപ്യൂട്ടി കലക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളും വൈത്തിരി തഹസിൽദാർ കൺവീനറുമായ സമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ

Continue Reading
സീ കേരളം കുടുംബം അവാർഡുകൾക്കായുള്ള വോട്ടിംഗ് വാൻ ഫ്ലാഗ് ഓഫ് ചെയ്തു
Cinema Kerala Kerala Mex Kerala mx
1 min read
63

സീ കേരളം കുടുംബം അവാർഡുകൾക്കായുള്ള വോട്ടിംഗ് വാൻ ഫ്ലാഗ് ഓഫ് ചെയ്തു

August 10, 2024
0

  തിരുവനന്തപുരം: ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സീ കേരളം കുടുംബം അവാർഡ്സ് 2024 നു മുന്നോടിയായി, പ്രമുഖ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം തങ്ങളുടെ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ താരങ്ങളെയും സീരിയലുകളും തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്നു. ഇതിനായി ചാനൽ വോട്ടിംഗ് ക്യാമ്പയിനിനു തുടക്കം കുറിച്ചു. പ്രേക്ഷകർക്ക് അവരുടെ ജനപ്രിയ നായകൻ, ജനപ്രിയ നായിക, ജനപ്രിയ സീരിയൽ, ജനപ്രിയ വില്ലൻ, ജനപ്രിയ സീരിയൽ ദമ്പതികൾ എന്നിങ്ങനെ

Continue Reading
അഭിപ്രായഭിന്നത രൂക്ഷം; മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണർ പങ്കെടുത്തില്ല, ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി
Kerala Kerala Mex Kerala mx
1 min read
45

അഭിപ്രായഭിന്നത രൂക്ഷം; മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണർ പങ്കെടുത്തില്ല, ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി

August 10, 2024
0

  തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ തുടങ്ങിയ ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തർക്കങ്ങൾക്കൊടുവിൽ ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണർ പങ്കെടുത്തിരുന്നില്ല. മോട്ടോർവാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷണറെ മാറ്റിയത്‌. ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ, സർക്കാർ തീരുമാനിച്ച പദ്ധതികളുമായി ട്രാൻസ്പോർട്ട് കമ്മിഷണർ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂൾ

Continue Reading