പക്ഷിപ്പനി ജാഗ്രതാ നിർദേശം നിലനിൽക്കുന്ന മേഖലകളിൽ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിൽപനകളും ഉപയോഗവും നിരോധിച്ചു
Kerala Kerala Mex Kerala mx
1 min read
32

പക്ഷിപ്പനി ജാഗ്രതാ നിർദേശം നിലനിൽക്കുന്ന മേഖലകളിൽ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിൽപനകളും ഉപയോഗവും നിരോധിച്ചു

June 14, 2024
0

    ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിർദേശം നിലനിൽക്കുന്നതുമായ മേഖലകളിൽ വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിൽപനകളും ഉപയോഗവും നിരോധിച്ചു. ജില്ല കളക്ടറുടേതാണ് ഉത്തരവ്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്,

Continue Reading
സിവിൽ സർവീസ് പരീക്ഷ; ആദ്യഘട്ടം ജൂൺ 16ന്, വിശദമായി അറിയാം…
Career Kerala Kerala Mex Kerala mx
1 min read
36

സിവിൽ സർവീസ് പരീക്ഷ; ആദ്യഘട്ടം ജൂൺ 16ന്, വിശദമായി അറിയാം…

June 14, 2024
0

  തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്. പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Continue Reading
വന്യജീവി സങ്കേതത്തിൽ കാട്ടുതീ; ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല, അപകടത്തിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
46

വന്യജീവി സങ്കേതത്തിൽ കാട്ടുതീ; ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല, അപകടത്തിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

June 14, 2024
0

  ഡൽഹി: ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. കാട്ടു തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥർ മരിച്ചത്. നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി വനത്തിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ജീപ്പിനും തീപിടിക്കുകയായിരുന്നു. ജീപ്പിൽ നിന്ന് ചാടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപടരുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു

Continue Reading
ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; താൻ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്ന് അർജുൻ രാധാകൃഷ്ണൻ
Kerala Kerala Mex Kerala mx
1 min read
38

ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; താൻ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്ന് അർജുൻ രാധാകൃഷ്ണൻ

June 14, 2024
0

  തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. താൻ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാർ ഉണ്ടായിരുന്നുവെന്നും അർജുൻ കൂട്ടിച്ചേർത്തു. മദ്യനയം മാറ്റത്തിനായി

Continue Reading
സിക്കിമിൽ മഴയും മണ്ണിടിച്ചിലും; പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി
Kerala Kerala Mex Kerala mx National
1 min read
47

സിക്കിമിൽ മഴയും മണ്ണിടിച്ചിലും; പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി

June 14, 2024
0

  ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മഴയും മണ്ണിടിച്ചിലും കനത്ത ഉത്തര സിക്കിമിലെ മാംഗാൻ ജില്ലയിൽ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മേഖലയിലേക്കുള്ള റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സിക്കിമിലെ മാംഗാൻ ജില്ലയിൽ മാത്രം പെയ്തത് 220 മില്ലിമീറ്റർ മഴയാണ്. കനത്ത മണ്ണിടിച്ചിലിൽ പലയിടത്തുമുള്ള റോഡുകൾ ഒലിച്ചുപോയി. ഇതോടെ മേഖലയിൽ കരമാർഗ്ഗം രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. സംസ്ഥാനത്തെ പ്രധാന വിനോദ

Continue Reading
‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്’; 200,000 വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ഒറാക്കിൾ
Kerala Kerala Mex Kerala mx National
1 min read
42

‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്’; 200,000 വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ഒറാക്കിൾ

June 14, 2024
0

  ചെന്നൈ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് മേഖലയിൽ തമിഴ്നാട്ടിലെ 200,000 വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ഐടി ഭീമൻമാരായ ഒറാക്കിൾ. ഒറാക്കിളും തമിഴ്നാട് സ്‌കിൽ ഡവലപ്‌മെൻറ് കോർപ്പറേഷനും ചേർന്നാണ് പരിശീലന പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഐടി രംഗത്തെ ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുകയും തൊഴിലിന് സജ്ജരാക്കുകയുമാണ് ഇതിൻറെ ലക്ഷ്യം. ഭാവി ടെക് ലോകത്ത് കരുത്തരായ യുവ ഉദ്യോഗാർഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വമ്പൻ

Continue Reading
കുവൈത്ത് തീപിടിത്തം; മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
1 min read
35

കുവൈത്ത് തീപിടിത്തം; മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ

June 14, 2024
0

  തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ. കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യമന്ത്രി തന്നെ പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ കേന്ദ്ര സ‍ർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കൽ ക്ലിയറൻസ്

Continue Reading
അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു; പരിശോധിച്ചപ്പോൾ കാറിൽ നിന്ന് കണ്ടെത്തിയത് കഞ്ചാവും എംഡിഎംഎയും
Kerala Kerala Mex Kerala mx
1 min read
32

അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു; പരിശോധിച്ചപ്പോൾ കാറിൽ നിന്ന് കണ്ടെത്തിയത് കഞ്ചാവും എംഡിഎംഎയും

June 14, 2024
0

  കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരിമരുന്ന് പിടികൂടി. താമരശ്ശേരിക്കടുത്ത് പൂനൂരിലായിരുന്നു സംഭവം. പൂനൂർ പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. പൊലീസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അമിതവേഗത്തിലെത്തി അപകടം സൃഷ്ടിച്ച കാറിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. രണ്ട് പേരാണ് അപകടം വരുത്തിവെച്ച കാറിൽ ഉണ്ടായിരുന്നത്. നരിക്കുനി സ്വദേശിയായ യുവാവിനെ ബാലുശ്ശേരി പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

Continue Reading
നിർധന കുടുംബത്തിന് കൈത്താങ്ങായി വെൽഫെയർ ഹോം ഒരുങ്ങുന്നു; തറക്കല്ലിടൽ നിർവഹിച്ചു
Kerala Kerala Mex Kerala mx
1 min read
103

നിർധന കുടുംബത്തിന് കൈത്താങ്ങായി വെൽഫെയർ ഹോം ഒരുങ്ങുന്നു; തറക്കല്ലിടൽ നിർവഹിച്ചു

June 14, 2024
0

  മങ്കട : വെൽഫെയർ പാർട്ടി കൂട്ടിൽ എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വെൽഫെയർ ഹോം ഒരുക്കുന്നു. വെൽഫെയർ ഹോമിന്റെ തറക്കല്ലിടൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി ഷഫീർഷാ നിർവഹിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, ഭക്ഷണം, തുടങ്ങിയ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ട ഭരണകൂടം അതിനോട് പുറം തിരിഞ്ഞു നിൽക്കുമ്പോഴാണ് വെൽഫെയർ ഹോം പദ്ധതിയുമായി വെൽഫെയർ പാർട്ടി മുന്നോട്ടു പോകുന്നത് എന്നും, സമൂഹത്തിന്റെ

Continue Reading
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾക്ക് നാടിൻറെ അന്ത്യാഞ്ജലി; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
31

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾക്ക് നാടിൻറെ അന്ത്യാഞ്ജലി; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു

June 14, 2024
0

  കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾക്ക് നാടിൻറെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു. പൊലീസിൻറെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും കുഴങ്ങി. പൊതുദർശനത്തിനുശേഷം ആംബുലൻസുകളിൽ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.തമിഴ്നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലൻസുകളിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading