Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡുമായി കറങ്ങി നടന്ന യുവതി പോലീസ് പിടിയിൽ . വനിതാ ഡോക്ടറുടെ ഐഡി കാര്‍ഡുമായി കറങ്ങിനടന്ന യുവതിയാണ് പിടിയിലായിരിക്കുന്നത് . ലക്ഷദ്വീപ് സ്വദേശിനി സുഹറാബിയാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.

സുഹൃത്തിനെ പറ്റിക്കാനാണ് താൻ വ്യാജ ഐഡി നിര്‍മ്മിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. ഇവര്‍ക്കെതിരെ പോലീസ് ഐപിസി 465, 471 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *