Your Image Description Your Image Description

കോന്നി: ആര്യയുടെ പേരിൽ നാല് സ്ഥാപനങ്ങളിൽ ലോണ്‍, യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ വീട്ടുക്കാർവട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)നെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട് . ആര്യയുടെ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ (22) പൊലീസ് ആര്യയുടെ മരണത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു . ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ആര്യയുടെ പിതാവ് അനിൽ കുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . സംഭവത്തിൽഭർത്താവ് ആശിഷിനെ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ശേഷം പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്​​ ചെയ്യുകയായിരുന്നു .

കഴിഞ്ഞ ചൊവ്വാഴ്ച വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ അനിൽകുമാറിന്‍റെയും ശകുന്തളയുടെയും മകൾ ആര്യ കൃഷ്ണയെ പയ്യനാമണ്ണിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും ആശിഷിന്റെ നിരന്തരമായപ്രേരണ കൊണ്ട് ആണ് ആര്യ മരണത്തിലേക്ക് പോയതായി സംശയാസ്പദമായി തെളിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ആശിഷിന്റെ വീട്ടുകാരുടെ ഇതിൽ പങ്കുണ്ടോ എന്നുകൂടി അന്വേഷിക്കുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് ആര്യയും ആശിഷും വിവാഹിതരായത്. ഇവർക്ക്​ ഒന്നര വയസ്സുള്ള ഒരു കുട്ടികൂടിയുണ്ട് .

ആര്യയെ കൊണ്ട് ആശിഷ് നാല് സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാൻ വേണ്ടി
ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആശിഷ് എപ്പോഴും ആവശ്യപെടുമായിരുന്ന എന്നാൽ ആര്യ അത് കൊടുത്തില്ല.സംഭവം നടക്കുന്നതിന്റെ തലേദിവസം പുതിയ കാർ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയിൽ പോയ സമയത്ത് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്നിട്ട് ലോൺ തരപ്പെടുത്താനായിഅടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. സംഭവം നടക്കുന്നതിന് മുൻപ് ആര്യ അര മണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. ആശിഷിനെതിരെ പരാതിപ്പെടാൻ അമ്മ ആവശ്യപ്പെട്ടിട്ടും ആര്യ അതിന് തയ്യാറായില്ല . ആശിഷ് ജോലിക്ക് പോകാറില്ല എന്നും അമിതമദ്യപാനമുണ്ടായിരുന്നതായും പൊലീസ് പറയുന്നത് .

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *