Your Image Description Your Image Description
Your Image Alt Text

ചെന്നിത്തല : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം, തൃപ്പെരുന്തുറ പോട്ടൻകേരിൽ വീട്ടിൽ രാജീവ് കൊയ്ത്തു കഴിഞ്ഞ പാടത്ത് അതിമനോരഹമായി നിർമിച്ചു . 5–ാം ബ്ലോക്ക് പാടശേഖരത്തിൽ 16 ദിവസംകൊണ്ടാണ് രാജീവ് ചിത്രം പൂർത്തികരിച്ചത്.

2012, 2021, 2022, 2023ൽ പെയിന്റിങ് തൊഴിലാളിയായ രാജീവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിയുടെ ചിത്രം തയാറാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് ശരിയാവാതെ വന്നു. .പിന്നീട് സഹോദരിയുടെ മകൻ ജെഫ് ഒപ്പം ചേർന്നതോടെ വിജയം നേടാൻ സാധിച്ചു . പക്ഷെ മഴയുടെ വരവോടെ പാടത്ത് വെള്ളം നിറഞ്ഞതിനാൽ ചിത്രത്തിന്റെ പണി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *