Your Image Description Your Image Description

പാലക്കാട്: പാലക്കാട് കൂട്ടിലാക്കിയ പുലി ചത്തു. കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ വളരെയധികം പണിപ്പെട്ടാണ് കൂട്ടിലാക്കിയത് . തുടർന്ന് വൈകിട്ടോടെ പറമ്പികുളത്തേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു പുലി ചത്തത് . എന്താണ് മരണകാരണം എന്ന് ഇതുവരെയും വ്യക്തമല്ല. വനo വകുപ്പ് പറയുന്നത് ശരീരത്തിനകത്തുള്ള എന്തെങ്കിലും മുറിവോ മറ്റോ ആയിരിക്കാം എന്നാണ് . കുറേനേരമായി കൂട്ടിലുള്ള പുലി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനിയിലാണ് പുലി ചത്തതായി മനസിലായത് .
നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *