Your Image Description Your Image Description

കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തു . കുടക് സ്വദേശി സലീമിനെയാണ് സിസിടിവി ദൃശ്യങ്ങളിലുടെ പോലീസ് പിടികൂടിയത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതി ഇതുതന്നെയാണെന്ന് പൊലീസ് മനസിലാക്കിയത് . ദിവസങ്ങൾക്ക് മുമ്പ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു.

അതിൽ രണ്ടു കേസുകളിലും ഇയാൾ ഒരേ വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നത് . പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കുട്ടിയുടെ വീടിന് സമീപത്തുനിന്ന് സലീമിന്റെ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ചിത്രം ലഭിച്ചിരുന്നതായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ്
തിരിച്ചറിഞ്ഞത്.സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയ്ക്ക് വേണ്ടി പൊലീസ് കർണാടകയിൽ അന്വേഷണം നടത്തുകയാണ്.

അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം ഏതാനും വർഷങ്ങളായി താമസിച്ചുവരികയായിരുന്നു ഇയാളും കുടുംബവും. നേരത്തെയും സലീമി പോക്സോ കേസിൽ പ്രതിയായിട്ടുണ്ട് . ബന്ധുവായ പെൺകുട്ടിയെ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കർണാടകയിലെ കുടക്, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *