Your Image Description Your Image Description

കോട്ടയം: മുണ്ടക്കയത്ത് വയോധിക വാഹനാപകടത്തിൽ മരിച്ച കേസിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തിയ സന്തോഷത്തിൽ മുണ്ടക്കയം പൊലീസ്. സാഹചര്യതെളുവുകളുടെ അഭാവത്തിൽ തള്ളിപ്പോവേണ്ടിയിരുന്ന കേസ് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഫലം കണ്ടു . ഇതിനായി രണ്ടായിരത്തിലേറെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചും . സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം നടത്തിയുമാണ് വാഹനവും. പ്രതിയായ ഡ്രൈവറെയും പൊലീസ് പിടികൂടിയത് . കഴിഞ്ഞ വര്‍ഷം ഡിസംബർ 15-നാണ് സംഭവം നടന്നത്.

എണ്‍പത്തിയെട്ടുകാരിയായ തങ്കമ്മയെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. എന്നിട്ട് പോലീസ് അന്വേഷണത്തിൽ കാറിന്റെ നിറത്തെ കുറിച്ചുള്ള ചെറിയ ഒരു സൂചന മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് . തുടർന്ന് വീണ്ടും അന്വേഷണം ആരംഭിച്ചു അതിൽനിന്ന് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണെന്നും വിവരം ലഭിച്ചു . എന്നിട്ട് വാഹനം മനസിലായതോടെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാർ അന്വേഷിച്ച് യാത്ര തുടങ്ങി. കോരുത്തോടിനും മൂന്നാറിനും ഇടയിലെ 120 കിലോമീറ്റര്‍ ദൂരത്തിലെ സിസിടിവികള്‍ മുഴുവന്‍ പരിശോധിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങൾ പൊലീസിന് ലഭിച്ചു . തെലങ്കാന രജിസ്‌ട്രേഷനിനുളള കാറാണെന്ന് വ്യക്തമായതോടെ പൊലീസ് സംഘം അങ്ങോട്ട് യാത്ര തിരിച്ചു .

അങ്ങനെ കാറിന്റെ ഉടമയെ കണ്ടെത്തിയെങ്കിലും കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നെന്ന് കേട്ടതോടെ അന്വേഷണം നീണ്ടു. വാടകയ്ക്ക് കാറെടുത്തു കൊണ്ടുപോയ ആളെ അന്വേഷിക്കാന്‍ പിന്നെയും പൊലീസിന് തലവേദനയായി . ഒടുവില്‍ കരിംനഗര്‍ ജില്ലയിലെ തിമ്മപൂര്‍ എന്ന സ്ഥലത്തു നിന്ന് വണ്ടിയോടിച്ച കരിംനഗ‍ര്‍ വചുനൂര്‍ ദിനേശ് റെഡ്ഡിയെ കേരളാ പൊലീസ് അതിസാഹസികമായി പിടിച്ചു . മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി മുണ്ടക്കയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *