Your Image Description Your Image Description

തൃശൂര്‍: തമിഴ്‌നാട്ടിലെ 53കേസുകളിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടുകാരനായ ബാലമുരുകന്‍(36) ആണ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടത്.

തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കാൻ വേണ്ടി ബാലമുരുകനെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ എത്തിച്ചതായിരുന്നു. തുടർന്ന് ജയിലിന്റെ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിനെ തള്ളിമാറ്റി ബാലമുരുകൻ രക്ഷപ്പെട്ടുകയായിരുന്നു . വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. പിടികൂടാൻ പിന്നാലെ ഓടിയെങ്കിലും പിടി ക്കാൻ സാധിച്ചില്ല .

. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ബാലമുരുകന്‍. കൊലപാതകം ഉള്‍പ്പടെ 53 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട് നിലവിൽ . ഇതില്‍ അഞ്ചെണ്ണം കൊലപാതക കേസുകളാണ്. 2023 സെപ്തംബര്‍ 24 മുതല്‍ ഇയാള്‍ വിയ്യൂര്‍ ജയിലിലായിരുന്നു. ഇതിന് മുമ്പും ഇയാൾ പൊലീസിനെ ആക്രമിച്ച് ജയില്‍ ചാടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *