Your Image Description Your Image Description

തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയ പരാതിയിൽ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ . തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ പൊലീസിന്റെ പിടിയിലായത് . രണ്ടാം തവണയാണ് ദിലീപ് ഭാര്യയെ മർദിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത് . കൂടാതെ അതിക്രൂരമായി മര്‍ദിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ദിലീപ് ഭാര്യയുമായുള്ള പ്രശ്നo പരിഹരിച്ചതിന് ശേഷം ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും മർദനമുണ്ടായത്.

സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി . മദ്യപിച്ചെത്തിയ ദിലീപ് തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഭാര്യയുടെ പരാതി. സഹിക്കാൻ
പറ്റാതെ വന്നതോടെയാണ് യുവതി മലയിൻകീഴ് പോലീസിൽ പരാതി നൽക്കുകയായിരുന്നു .

രണ്ടുവര്‍ഷം മുമ്പ് ജോലിക്ക് പോകുന്നതിന്‍റെ പേരിലും മർദിച്ചിരുന്നു . അതിനുശേഷം മുഖമാകെ ചോരയിലൊപ്പിച്ച് നില്‍ക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ദിലീപ് തന്നെയാണ് അന്നും പ്രചരിപ്പിച്ചത് . സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ അന്വേഷണസംഘം രണ്ടാംദിവസം പിടികൂടുകയായിരുന്നു . കാട്ടാക്കട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ റിമാൻഡ് ചെയ്തു

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *