Your Image Description Your Image Description
Your Image Alt Text
തൃശൂർ : സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി  രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ടൈലറിങ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തു കൊണ്ട് എഫ് ഐ റ്റി യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ പ്രസ്താവിച്ചു.സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി പെൻഷനും എകീകരിച്ചും, ക്ഷേമ നിധി ഔദര്യമാണെന്ന് കോടതിയിൽ പറയുകയും,ക്ഷേമ നിധി അംശാദയം കൂട്ടുകയും. ക്ഷേമ നിധി ഓഫീസുകളിൽ താത്കാലിക നിയമനനം നടത്തിയും ഈ സംവിധാനം തകർക്കാനുള്ള ശ്രമം ചെറുത്ത് തോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽഎഫ് ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ഭാരവാഹി പ്രഖ്യാപനം നിർവച്ച സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, ഹംസ എളനാട്, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം, കാദർ അങ്ങാടിപ്പുറം,എന്നിവർ സംസാരിച്ചു. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി എച് മുത്തലിബ് അധ്യക്ഷൻ ആയിരുന്നു. യോഗത്തിന് എം എച് മുഹമ്മദ്‌ സ്വാഗതവും നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *