Your Image Description Your Image Description

തിരുവനന്തപുരം: വയനാട് തന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് വയനാട്ടുകാര്‍ക്കും മലയാളികള്‍ക്കും മനസിലായതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വയനാട് തന്റെ കുടുംബം എന്നുപറഞ്ഞാല്‍, സഹോദരിയെ അവിടെ മത്സരിപ്പിക്കുകയെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അളിയന്‍ ‘വാദ്ര ഗാന്ധി’യെ പാലക്കാടുംകൂടെ മത്സരിപ്പിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സംപൂജ്യരാവും, സംതൃപ്തി അടയും. ഇത്രമാത്രം കുടുംബാധിപത്യമുള്ള പാര്‍ട്ടി, ഒരു കുടുംബത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി, ഭൂലോകത്ത് വേറെയില്ലെന്നും ബി.ജെ.പി. അധ്യക്ഷന്‍ വിമര്‍ശിക്കുകയുണ്ടായി .

കുടുംബത്തിന്റെ കാര്യം വരുമ്പോള്‍ അവര്‍ക്ക് മറ്റെല്ലാ പരിഗണനകളുമില്ലാതാവും. ഇപ്പോള്‍ ആളുകള്‍ പറയുന്നത് അടിച്ചു കേറിവാ അളിയാ എന്നാണ്. ഇനി അളിയന്‍ പാലക്കാടേക്ക് അടിച്ചുകേറി വാ എന്നായിരിക്കും. ഇതാണ് കോണ്‍ഗ്രസിന്റെ ദയനീയമായ അവസ്ഥ’, സുരേന്ദ്രന്‍ പരിഹസിച്ചു.

കോണ്‍ഗ്രസിലെ അടിമകള്‍ക്ക് അവരുടെ ഒരു കുടുംബം തീരുമാനിക്കുന്നത് പോലെയല്ലേ കാര്യങ്ങള്‍? ഖാര്‍ഗെജി തന്നെ അവിടെ വെറുതെ ഇരിക്കുകയല്ലേ. പിന്നെ ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ കാര്യം എന്തിനാണ് പറയുന്നത്?’, സുരേന്ദ്രന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *