Your Image Description Your Image Description

കൊയിലാണ്ടി : സ്വാകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി . കൂത്താളി ആയിഷ മൻസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്ചെയ്തത് . വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ് എന്ന സ്ഥാപനത്തിൽ സമാനരീതിയിൽ തട്ടിപ്പു നടത്തിയതിനെ തുടർന്ന് ഇൻസ്പെക്ടർ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായ എസ്ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ് കുമാർ, ദിലീപ് , സിനു രാജ്, ദിവ്യ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി . .അതേസമയം കാട്ടിലപ്പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ,കോഴിക്കോട് ടൗണിൽ 5 സ്ഥാപനത്തിലും തട്ടിപ്പ് നടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതികൾ സമ്മതിക്കുകയായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *