Your Image Description Your Image Description
Your Image Alt Text

കൊച്ചി: എക്‌സ്9ബി മോഡൽ ഫോൺ ഉപയോഗിക്കുന്നവർക്കായി സുരക്ഷാപദ്ധതി പ്രഖ്യാപിച്ച് ഹോണർ. ആദ്യ ആറു മാസത്തിനിടെ സ്‌ക്രീൻ പൊട്ടിയാൽ സമ്പൂർണമായ മാറ്റിവെക്കൽ ഉൾപ്പെടെയാണ് 2,999 രൂപയുടെ ഹോണർ പ്രൊട്ടക്റ്റ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺസൈറ്റ്‌ഗോയുമായി ചേർന്നുള്ള പദ്ധതി സമ്പൂർണമായും സൗജന്യമാണ്. ക്ലെയിം പ്രൊസസിംഗിനായി 749 രൂപ ഈടാക്കും.

ഫോൺ ഇഷ്ടപ്പെട്ടില്ലെങ്കിൽ 30 ദിവസത്തിനകം തിരിച്ചുനൽകിയാൽ 90 ശതമാനം വരെ പണംതിരികെ ഓഫറും കമ്പനി നൽകുന്നു. ഫോൺ കേടുവന്നാൽ അതിനനുസിരിച്ച് വില കുറയും. 6 മാസത്തെ അധിക വോറന്റി, ഒന്നര വർഷംവരെ റിപ്പയറിങിന് വീടുകളിലെത്തി ഫോൺ എടുക്കലും തിരിച്ചുനൽകലും തുടങ്ങിയവയും ഹോണർ വാഗ്ദാനം ചെയ്യുന്നു. ഫോൺ കേടുവന്നാൽ അധിക ചെലവ് വരാതിരിക്കാൻ സീറൊ തേയ്മാന പരിപാടി, സീറൊ എക്‌സസ് പ്ലാൻ തുടങ്ങിയവയും ഹോണർ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *