Your Image Description Your Image Description

പെരുമ്പാവൂർ :  മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂർ പഞ്ചായത്തിൽ ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനായി തൂങ്ങാലി സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽസംഘത്തെ നിയമിച്ചതായും തിരുവനന്തപുരത്ത് നിവേദനം നൽകാനെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയവരെ മന്ത്രി അറിയിച്ചു .

ഇതേസമയം മരിച്ചവർക്ക് ധനസഹായം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുക, രോഗബാധിതരായ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, അതുകൂടാതെ രോഗബാധ തടയുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയതായിരുന്നു നിവേദനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രോഗബാധിത കുടുംബങ്ങൾക്കും പണം നൽകുന്നത്‌ സംബന്ധിച്ച കാര്യങ്ങൾ കൂടിയാലോചിച്ച്‌ തീരുമാനിക്കും. മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനുമായി ചർച്ചചെയ്ത്‌ സർക്കാർതലത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ്, സ്ഥിരംസമിതി അധ്യക്ഷ ശ്രീജ ഷിജോ, വിനു സാഗർ, ജോർജ്‌ ജോയി എന്നിവർ ചേർന്നാണ്‌ നിവേദനം നൽകിയത്‌.

 

Leave a Reply

Your email address will not be published. Required fields are marked *