Your Image Description Your Image Description
Your Image Alt Text

ഭോപ്പാൽ: സൂറത്ത് മോഡൽ മധ്യപ്രദേശിലെ ഇൻഡോറിലും നടന്നേക്കും. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ചു. ബിജെപി എംഎൽഎ രമേഷ് മെൻഡേലക്കൊപ്പമെത്തിയാണ് ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. അക്ഷയ് കാന്തി ബാം ബിജെപിയിൽ ചേർന്നേക്കും. ഇദ്ദേഹത്തിന് പിന്നാലെ കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുമെന്ന് സൂചനയുണ്ട്. പഞ്ചാബിലെ 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് ബ്രാർ ലുധിയാനയിൽ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *