Your Image Description Your Image Description

ക​ണ്ണൂ​ർ: വാ​ട്സ്ആ​പ്, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ർ​ട്ട്‌ ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച് പ​ണം കൈ​മാ​റി​യ നാ​ലു​പേ​ർ​ക്ക് വ​ൻ തു​ക ന​ഷ്ട​മാ​യി. ജി​ല്ല​യി​ലെ നാ​ലു​പേ​രാ​ണ് വ​ഞ്ചി​ത​രാ​യ​ത്. 1,57,70,000 രൂ​പ, 9,45,151 രൂ​പ, 6,04,894 രൂ​പ, 17,998 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക്കാ​ണ് 1,57,70,000 ന​ഷ്ട​മാ​യ​ത്. ഒ​രു​വ്യ​ക്തി​ക്ക് ഒ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ക​ർ​ഷ​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ്. പ​ര​സ്യം ക​ണ്ട് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പു​കാ​രു​ടെ രീ​തി.

പ​ണം ന​ൽ​കി അ​വ​ർ ന​ൽ​കു​ന്ന ഓ​രോ ടാ​സ്ക് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ലാ​ഭ​ത്തോ​ടു​കൂ​ടി പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ടാ​സ്ക് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ന​ൽ​കി​യ പ​ണം ലാ​ഭ​ത്തോ​ടെ തി​രി​ച്ചു​ന​ൽ​കി വി​ശ്വാ​സം നേ​ടി​യെ​ടു​ക്കും. ഇ​തു​പോ​ലെ മൂ​ന്നു​നാ​ല് ടാ​സ്‌​ക്കു​ക​ൾ ക​ഴി​യു​ന്ന​തു​വ​രെ പ​ണം തി​രി​കെ ല​ഭി​ക്കും. പി​ന്നീ​ട് ടാ​സ്ക് ചെ​യ്യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഒ​രു ‘ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ക്കു​ക​യും ആ​പ്ലി​ക്കേ​ഷ​നി​ൽ പ​ണം ക്രെ​ഡി​റ്റ്‌ ആ​കു​മെ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യും.

ആ​പ്ലി​ക്കേ​ഷ​നി​ൽ പ​ണം ക്രെ​ഡി​റ്റ്‌ ആ​കു​ന്ന​ത് കാ​ണി​ക്കും എ​ന്ന​ല്ലാ​തെ അ​ത് പി​ൻ​വ​ലി​ക്കാ​ൻ പ​റ്റു​ക​യി​ല്ല. പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി ടാ​ക്സ് അ​ട​ക്ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ടി പ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ല്ലാ​തെ പി​ന്നീ​ട് പ​ണം തി​രി​കെ ല​ഭി​ക്കു​ക​യി​ല്ല. ഇ​തോ​ടെ​യാ​ണ് പ​ല​ർ​ക്കും ഇ​തൊ​രു ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ന​ല്ലൊ​രു തു​ക ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ൽ എ​ത്തു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ദി​വ​സേ​ന പ​ണം ന​ഷ്ട​മാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *