Your Image Description Your Image Description
Your Image Alt Text

 

ഇത് ഇലക്ട്രിക് കാറുകളുടെ കാലമാണ്. കൂടുതൽ കൂടുതൽ നിർമ്മാതാക്കൾ ഇന്ത്യയിൽ ഇവികളുടെ കൂടുതൽ വകഭേദങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങൾ ഒരു എൻട്രി ലെവൽ പ്രീമിയം ഇലക്ട്രിക്ക് കാറിനായി പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ചില ചോയ്‌സ് ഉണ്ട്. രണ്ട് യൂറോപ്യൻ ബ്രാൻഡുകൾ അതായത് ബിഎംഡബ്ല്യുവും വോൾവോയും. നിങ്ങളുടെ ഇലക്ട്രിക് കാറിന് 70 ലക്ഷം രൂപയിൽ താഴെ ബജറ്റ് ആണുള്ളതെങ്കിൽ ഇവ രണ്ട് മികച്ച ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു 70 ലക്ഷം രൂപയിൽ താഴെ വിലയുള്ള ബിഎംഡബ്ല്യു iX1ഉം വോൾവോ 70 ലക്ഷം രൂപയിൽ താഴെയുള്ള XC40 റീചാർജ് വാഗ്‌ദാനം ചെയ്യുന്നു. ഈ രണ്ട് ഇലക്‌ട്രിക് കാറുകൾ എങ്ങനെ പരസ്‍പരം മത്സരിക്കുന്നുവെന്നും ഏതാണ് നിങ്ങൾ പരിഗണിക്കേണ്ടതെന്നും നോക്കാം.

ബിഎംഡബ്ല്യു iX1, വോൾവോ XC40 റീചാർജ് എന്നിവ അവയുടെ ഐസിഇ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്തമായി കാണപ്പെടുന്നില്ല. രണ്ട് എസ്‌യുവികളും അവരുടെ ഐസിഇ എതിരാളികളിൽ നിന്ന് സൂക്ഷ്മമായ വ്യത്യാസങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതിൽ എസ്‌യുവികളിലൊന്നും എക്‌സ്‌ഹോസ്റ്റ് പൈപ്പുകളില്ല. ബിഎംഡബ്ല്യു ബാഡ്ജുകളിൽ നീല നിറങ്ങൾ നൽകുമ്പോൾ XC റീചാർജ് അടച്ച ഗ്രിൽ വാഗ്ദാനം ചെയ്യുന്നു.

എൻട്രി ലെവൽ ബിഎംഡബ്ല്യു iX1ൻറെ ഇൻറീരിയർ മെറ്റീരിയൽ ഗുണനിലവാരം വളരെ നല്ലതാണ്. അത് എതിരാളികളേക്കാൾ മികച്ചതാണ്. ഡിസൈൻ ഫ്രഷ് ആണ്, അതുപോലെ തന്നെ ക്യാബിൻ്റെ അന്തരീക്ഷവും വേറിട്ടതാണ്. സീറ്റുകൾ മികച്ചതും വലുതുമാണ്. മസാജ് ഫംഗ്‌ഷനും ഉണ്ട്. ഒരു സ്റ്റാൻഡ്-അപ്പ് ചാർജിംഗ് പാഡും റിവേഴ്സ് പോകാൻ ഒരു ഇലക്ട്രോണിക് അസിസ്റ്റൻ്റും ഉണ്ട്. വലിയ പനോരമിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് റേഞ്ച് കൺട്രോൾ, കണക്റ്റഡ് ടെക്, റിയൽ-ടൈം നാവിഗേഷൻ, ഫ്രണ്ട് കൊളിഷൻ വാണിംഗ്, എവേഷൻ അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് തുടങ്ങിയവയും ഉണ്ട്.

വോൾവോ XC40 റീചാർജിൻ്റെ കാര്യം വരുമ്പോൾ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ എസ്‌യുവി ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എഡിഎഎസ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ബിഎംഡബ്ല്യു iX1 313 എച്ച്പി പരമാവധി കരുത്തും 494 എൻഎം പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് വോൾവോ എതിരാളിയേക്കാൾ കുറവാണ്. വോൾവോ XC40 റീചാർജ് 408hp പരമാവധി കരുത്തും 660Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പരിഗണിക്കുകയാണെങ്കിൽ, വോൾവോ 78kWh ബാറ്ററി വാഗ്ദാനം ചെയ്യുമ്പോൾ ബിഎംഡബ്ല്യു 66.4kWh വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു വെറും 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം XC40 റീചാർജ് 4.9 സെക്കൻഡിനുള്ളിൽ 0-100kph ആക്സിലറേഷൻ വാഗ്ദാനം ചെയ്യുന്നു.

ഇരുവാഹനങ്ങളുടെയും റേഞ്ചിലേക്ക് വരുമ്പോൾ, BMW iX1 നെ അപേക്ഷിച്ച് XC40 റീചാർജ് ദൈർഘ്യമേറിയ ശ്രേണി വാഗ്ദാനം ചെയ്യുന്നു. XC40 റീചാർജിൻ്റെ WLTP കണക്ക് 505 കിലോമീറ്ററാണ്, ബിഎംഡബ്ല്യു iX1-ൻ്റേത് 440 കിലോമീറ്ററാണ്. ചാർജിംഗിൻ്റെ കാര്യം വരുമ്പോൾ, രണ്ട് മോഡലുകളും ഡിസി ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. വോൾവോ 150 കിലോവാട്ട് വാഗ്‍ദാനം ചെയ്യുമ്പോൾ, ബിഎംഡബ്ല്യു 130 കിലോവാട്ട് വരെ വാഗ്ദാനം ചെയ്യുന്നു.

സ്റ്റോറേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബിഎംഡബ്ല്യു iX1 ന് 490 ലിറ്റർ ബൂട്ട് ലഭിക്കുന്നു. എന്നിരുന്നാലും, ബൂട്ടിൽ ഒരു സ്പെയർ ടയർ ഉണ്ട്, ഇത് ടയറിന് പ്രത്യേക കട്ട്-ഔട്ട് ഇല്ലാത്തതിനാൽ കാര്യങ്ങൾ ബുദ്ധിമുട്ടാക്കുന്നു. കാറിൻ്റെ മുൻവശത്ത് സ്റ്റോറേജ് സ്പേസ് ഇല്ല. വോൾവോ XC40 റീചാർജിന് ബൂട്ടിനൊപ്പം 31 ലിറ്റർ ഫ്രങ്കും ലഭിക്കുന്നു. എസ്‌യുവികളുടെ വിലയുടെ കാര്യം വരുമ്പോൾ, ബിഎംഡബ്ല്യു iX1 ആണ് 66.9 രൂപയാണ് എക്സ്-ഷോറൂം വില. അതേസമയം വോൾവോ XC40 റീചാർജിൻ്റെ എക്സ്-ഷോറൂം വില 57.9 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *