Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സംബന്ധിച്ച പരാതികൾ സുപ്രീം കോടതിയും തള്ളുമ്പോൾ സമാനമായി 40ഓളം കേസുകൾ കോടതികളിലെത്തി മടക്കിയതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വിവിപാറ്റുകൾ മൊത്തമായി എണ്ണണമെന്ന ആവശ്യമാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ഈ സംവിധാനത്തെ ‘അന്ധമായി അവിശ്വസിക്കുന്നത്’ അനാവശ്യമായ സന്ദേഹം സൃഷ്ടിക്കുന്നതാണെന്ന് വിശദീകരിച്ചായിരുന്നു നടപടി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ 100 ശതമാനം സുരക്ഷിതമാണെന്നും ഇവ ശരിയായാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രീയകക്ഷികൾക്ക് ‘ഹൃദയത്തിന്റെ അടിത്തട്ടിൽ’ ധാരണയുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതിയും വിവിധ കോടതികളുമടക്കമാണ് ഇത്തരം പരാതികൾ പരിഗണിച്ചിരുന്നത്. ‘ചില രാഷ്ട്രീയ കക്ഷികൾതന്നെ ഇ.വി.എം കാരണം ഉണ്ടായതാണ്. ബാലറ്റ് പേപ്പറുകളുടെ കാലത്ത് നിലവിലില്ലാത്ത പല പാർട്ടികളും ഇവ ഇല്ലായിരുന്നുവെങ്കിൽ നിലവിൽവരില്ലായിരുന്നുവെന്ന് രാജീവ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *