Your Image Description Your Image Description
Your Image Alt Text

 

പത്തനംതിട്ട: ചിഹ്നമാണ് വലുതാണെന്ന് ആൻറോ ആൻറണി പറയുന്നത് തോൽവി സമ്മതിക്കുന്നതി ന് തുല്യമാണെന്ന് പി സി ജോർജ്. വോട്ടിംഗ് ദിവസം വൈകുന്നേരം വസതിയിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻറണിയുമായുള്ള ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തഭ്രമം ബാധിച്ചതുപോലെയാണ് ആൻറോ സംസാരിക്കുന്നത്. ആരോപണം മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്.

വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും തോൽവി ഉറപ്പിച്ചതിൻറെ ഭാഗമാണ്. അനിൽ ആൻറണി വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം. അഞ്ച് സീറ്റിൽ ബിജെപി വിജയിക്കും. 20 മണ്ഡലത്തിലും ഒരു ലക്ഷത്തിൽ കൂടുതൽ വോട്ട് ലഭിക്കും. 70 ശതമാനം എൽഡിഎഫിൻറെയും ബാക്കി യുഡിഎഫിൻറേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിക്ക് കേരളത്തിലുണ്ടാവുക. 2029ൽ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

ദേശീയ തെരഞ്ഞെടുപ്പിൽ 500ലധികം മണ്ഡലങ്ങളിൽ ഒരിടത്തും ഇല്ലാത്ത പരാ തിയാണ് ആൻറോ ആൻറണിക്ക് എന്നാണ് പത്തനംതിട്ട മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആൻറണി പറഞ്ഞത്. ചിഹ്നം വലുതാണെന്ന പരാതി ആദ്യമായാണ് കേൾക്കുന്നത്. അദ്ദേഹം പരാജയം സമ്മതിച്ചുകഴിഞ്ഞു. ഇന്ത്യ മുന്നണിയിൽപ്പെട്ടവർ രണ്ട് തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടപ്പായില്ല. കേരളത്തിൽ ഓരോ മണ്ഡലത്തിലും ഇതിൻറെ പ്രതിഫലനമുണ്ട്. ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ട്. ബിജെപിക്ക് 370-ലധികം സീറ്റുകൾ ലഭിക്കുമെന്നും അനിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *