Your Image Description Your Image Description
Your Image Alt Text

 

പരിസ്ഥിതി സൗഹൃദ വാണിജ്യ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സുപ്രധാന നിര്‍മ്മാണ കേന്ദ്രം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് അത്യാധുനിക സജ്ജീകരണങ്ങളുള്ള തങ്ങളുടെ ലഖ്നൗ പ്ലാന്റില്‍ നിന്ന് 9 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര, ടാറ്റാ മോട്ടോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു.

600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ലഖ്നൗവിലെ അത്യാധുനിക കേന്ദ്രം സുസ്ഥിരതയാര്‍ന്ന നിര്‍മ്മാണ രീതികളോടുള്ള ടാറ്റാ മോട്ടോഴ്സിന്റെ ആഭിമുഖ്യം വെളിവാക്കുന്നതാണ്. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) വാട്ടര്‍ പോസിറ്റീവ് പ്ലാന്റായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. 6 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഇവിടെ സ്ഥാപിതമാണ്, കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കും. റോബോട്ടിക് പെയിന്റ് ബൂത്ത്, റോബോട്ടിക് സ്പോട്ട് വെല്‍ഡിംഗ് സംവിധാനമുളള ബോഡി ഇന്‍ വൈറ്റ് ഷോപ്പ് തുടങ്ങിയ അത്യാധുനിക വാഹന നിര്‍മ്മാണ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 1992 ല്‍ ആരംഭിച്ച ഈ പ്ലാന്റില്‍ നിന്ന് ലൈറ്റ്, ഇന്റര്‍മീഡിയറ്റ്, മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് ബസുകള്‍ എന്നിവയടക്കം നിരവധി കാര്‍ഗോ, പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഈ സുപ്രധാന നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ ടാറ്റാ മോട്ടോഴ്സിനെ അഭിനന്ദിക്കുന്നതായി ചടങ്ങില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പറഞ്ഞു. നിലവിലെയും ഭാവിയിലേക്കുമുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ അത്യാധുനിക മോബിലിറ്റി പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഈ നേട്ടം ടാറ്റാ മോട്ടോഴ്സിന് കരുത്ത് പകരും. ഈ വര്‍ഷം നിയമിതരായവരില്‍ 22 ശതമാനത്തോളം സ്ത്രീകളാണെന്നത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കമ്പനിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗ പ്ലാന്റില്‍ നിന്നുള്ള തങ്ങളുടെ 9 ലക്ഷാമത് വാഹനം പുറത്തിറക്കുന്നത് ടാറ്റാ മോട്ടോഴ്സിനെ സംബന്ധിച്ച അതുല്യ സന്ദര്‍ഭമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായ വിശാല്‍ ബാദ്ഷാ പറഞ്ഞു. നൂതന ഇലക്ട്രിക് ബസുകളുടെ നിര്‍മ്മാണത്തില്‍ ഈ കേന്ദ്രം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്, രാജ്യത്തുടനീളം 1200 യൂണിറ്റുകള്‍ വിജയകരമായി വിതരണം ചെയ്യാന്‍ സാധിച്ചു. ഉത്തര്‍പ്രദേശ് തങ്ങളുടെ പ്രധാന വിപണികളിലൊന്നാണെന്നും അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വാണിജ്യ വാഹനങ്ങളുടെ വില്‍പന വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ്ട്രി 4.0 എന്ന സമന്വയത്തില്‍ കേന്ദ്രീകരിച്ച് ഇവിടെ നിന്ന് സുരക്ഷിതവും മികച്ചതും പരിസ്ഥിതി സൗഹൃദകരവുമായ പരിഹാരങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഈ സുപ്രധാന നേട്ടത്തില്‍ എല്ലാ പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖ്നൗ പ്ലാന്റില്‍ നിന്നുള്ള 9 ലക്ഷാമത്തെ വാഹനം തങ്ങളുടെ മികവിനും നവീകരണത്തിനുമുള്ള തെളിവാണെന്ന് ചടങ്ങില്‍ സംസാരിച്ച ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ലഖ്നൗ പ്ലാന്റ് മേധാവി മഹേഷ് സുഗുരു പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും വര്‍ക്ക്ഫ്ളോകള്‍ കാര്യക്ഷമമാക്കുകയും ചെയ്തു. ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിലും ഉപരിയായ മികച്ച വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉത്പാദന നിലവാരം ഉയര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിംഗ നിക്ഷ്പക്ഷത പാലിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി ടാറ്റാ മോട്ടോഴ്സ് ലഖ്നൗ പ്ലാന്റില്‍ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നു. നിലവില്‍ തന്നെ സാങ്കേതിക തൊഴിലാളികളില്‍ മൂന്നിലൊന്ന് സ്ത്രീകളാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമാണ്. ട്രക്കുകളും ബസുകളും ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനത്തില്‍ വിദഗ്ധരാണ്. വനിതാ ജീവനക്കാരുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ കമ്പനി നടപ്പാക്കുന്നു. അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കുന്നു. ഈ വര്‍ഷം 22 ശതമാനത്തിലധികം സ്ത്രീകളെ നിയമിക്കാനായതിലൂടെ നിര്‍മ്മാണ വ്യവസായത്തില്‍ സ്ത്രീകളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അഭിമാനകരമായ ശ്രമവും ടാറ്റാ മോട്ടോഴ്സ് നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *