Your Image Description Your Image Description
Your Image Alt Text

വെറും 10 സെ​ക്ക​ൻ​ഡ്, ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ 10 സെ​ക്ക​ൻ​ഡ്. ലോ​കം ന​മ്മെ എ​പ്ര​കാ​രം നോ​ക്കിക്കാ​ണ​ണം എ​ന്നു ന​മ്മ​ൾ തീ​രു​മാ​നി​ക്കു​ന്ന 10 സെ​ക്ക​ൻ​ഡ്. ന​മ്മു​ടെ ഭാ​വി അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം എ​ങ്ങ​നെ​യി​രി​ക്ക​ണം എ​ന്നു നാം ​നി​ശ്ച​യി​ക്കു​ന്ന 10 സെ​ക്ക​ൻ​ഡ്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം ന​മ്മ​ളി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ 10 സെ​ക്ക​ൻ​ഡ്. അ​തെ, ന​മ്മ​ൾ വോ​ട്ട് ചെ​യ്യാ​ൻ എ​ടു​ക്കു​ന്ന സ​മ​യം 10 സെ​ക്ക​ൻ​ഡ്.

നമ്മൾ എ​ക്കാ​ല​വും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ രാ​ജ്യ​ത്ത് മു​ൻ​നി​ര​യി​ൽ ആ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും റി​ക്കാ​ർ​ഡ് വോ​ട്ടിം​ഗ് ന​ട​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് അ​നു​മാ​നം. ഏ​താ​ണ്ട് 2 കോ​ടി 77 .5 ല​ക്ഷം സ​മ്മ​തി​ദാ​യ​ക​രാണ് നമ്മുടെ സംസ്ഥാനത്തുള്ളത്,

ത​ങ്ങ​ളു​ടെ വി​ര​ലി​ൽ ഇ​ന്ത്യ​ൻ സി​ എ​സ്ഐ ​ആ​ർ ശാ​സ്ത്ര​ജ്ഞ​ർ വി​ക​സി​പ്പി​ച്ച മാ​യാ​ത്ത മ​ഷി പു​ര​ട്ടി രാ​ജ്യ​ത്തി​ന്‍റെ മാ​യാ​ത്ത ച​രി​ത്രം കു​റി​ക്കാ​ൻ നാളെ ​പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു നീ​ങ്ങു​മ്പോ​ൾ ഒ​രു തി​ര​നോ​ട്ടം ആവശ്യമാണ് .

ന​മ്മു​ടെ ആ​ട്ട​വും പാ​ട്ടും കൊ​ട്ടും കു​ര​വ​യും പാ​ര​ഡി ഗാ​ന​ങ്ങ​ളൂം ട്രോ​ളു​ക​ളും റീ​ൽ​സും നി​റ​ഞ്ഞ പ്ര​ചാ​ര​ണ രീ​തി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണോ? ഗ​താ​ഗ​തക്കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്ന റോ​ഡ് ഷോ, ​ക​ലാ​ശ​ക്കൊ​ട്ട്, ഫ്ള​ക്സ്, ക​ട്ടൗ​ട്ട്, ബാ​ന​ർ, മു​ദ്രാ​വാ​ക്യം, ല​ഘു​ലേ​ഖ, ചു​വ​രെ​ഴു​ത്ത്, കൊ​ടിതോരണങ്ങൾ തുടങ്ങിയവ വീ​ക്ഷി​ച്ചി​ട്ടാ​ണോ നമ്മൾ വോ​ട്ട് ന​ൽ​കു​ന്ന​ത്? അറിയാം വീഡിയോയിലൂടെ

Leave a Reply

Your email address will not be published. Required fields are marked *