Your Image Description Your Image Description
Your Image Alt Text

കിറ്റിനെക്കുറിച്ചാക്ഷേപിച്ചവർ തന്നെ കിറ്റുമായി വോട്ട് പിടിക്കുന്നു. നാണമില്ലേ? വയനാട്ടിൽ വോട്ടു കിട്ടാൻ ഭക്ഷ്യകിറ്റുകളും ഇറക്കിയത് സോഷ്യൽ മീഡിയയിൽ അരങ്ങ് തകർക്കുകയാണ്? ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതോടെ വിവാദം കത്തി പടരുകയാണ്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കിറ്റ് കണ്ടെത്തിയത്. ബിജെപിക്കെതിരെയാണ് ആരോപണങ്ങൾ മുഴുവനും ഉയരുന്നത്.

ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണു ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണു കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്. കിറ്റുകളുടെ സ്വഭാവം നോക്കുമ്പോൾ ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് കോൺഗ്രസും സിപിഎമ്മും പറയുന്നത്.

രാത്രി ഏഴുമണിയ്ക്കാണ് ഭക്ഷ്യ കിറ്റുകൾ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. വാഹനം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്ഷൻ ഫ്‌ളയിങ് സ്‌ക്വാഡിനു കൈമാറും . എത്ര ചോദിച്ചിട്ടും കിറ്റുകൾ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവർ പറയുന്നത്. കിറ്റുകൾക്കു പിന്നിൽ ബിജെപിയാണ് എന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തുവന്നിട്ടുണ്ട്. … വിശദമായി വീഡിയോ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *