Your Image Description Your Image Description
Your Image Alt Text

കൈ നിറച്ചു പ്രലോഭനങ്ങളുമായി വന്ന് , വെറും കയ്യോടെ തിരിച്ചു പോയി , വലിയ ആവേശത്തോടെ പ്രതീക്ഷയോടെ കൈ നിറയെ വോട്ടുമായി തിരിച്ചു പോകാൻ വന്നതാ,  മലബാർ ഭാഷയിൽ പറഞ്ഞാൽ പൂസിപ്പോയി .

കേരളത്തിലെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെ നേരിൽ കണ്ട് ക്രൈസ്തവവോട്ടുകൾ പെട്ടിയിലാക്കാനുള്ള ബിജെപിയുടെ അവസാന ശ്രമമാണ് പൊളിച്ചടുക്കിയത്. വോട്ട് പെട്ടിയുമായി വന്നതോ ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയും. അദ്ദേഹത്തിന് ആകെക്കൂടി കാണാനായത്, സിറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിനെ മാത്രം .

ഇന്നലെ രാവിലെ പത്തരയോടെ സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ്‌ തോമസ് മൗണ്ടിലെത്തിയ സക്സേന പത്തു മിനിറ്റ് മാത്രമാണ് ബിഷപ്പ് മാർ റാഫേൽ തട്ടേലുമൊത്ത് കൂടിക്കാഴ്ച നടത്താനായത്. തട്ടേൽ ആദ്യം തന്നെ പറഞ്ഞു വാഗ്ദാനങ്ങളും പ്രലോഭനങ്ങളും വേണ്ടായെന്ന്. അത് മാത്രം കയ്യിലുള്ള സക്‌സേനയ്ക്ക് മറ്റൊന്നും പറയാനില്ലായിരുന്നു, ഒരു കട്ടൻ കുടിച്ചു പിരിഞ്ഞു.

സക്സേനയുടേത് തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് ബിജെപി പറഞ്ഞത് , പിന്നെ ഭയങ്കര സൗകൃതമല്ലേ, അതും സൗഹൃദം പുതുക്കാൻ കണ്ടനേരം, സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം മേജർ ആർച്ച് ബിഷപ്പിനെ കാണാൻ താല്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. സമ്മതം അറിയിച്ചത് പ്രകാരമാണ് ഗവർണർ സഭാ ആസ്ഥാനത്ത് എത്തിയത്.

ഓർത്തഡോക്സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുമായും ചർച്ചക്ക് സമയം ചോദിച്ചിരുന്നു. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് പാലക്കാട്ടേക്ക് പോയതിനാൽ കൂടിക്കാഴ്ച നടന്നില്ല .

തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ചുബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയെ കാണാനും താല്പര്യം അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ നേതാക്കളെ ആരെയും കാണുന്നില്ലെന്ന നിലപാടിലാണ് ലത്തീൻ സഭ. ….. വീഡിയോ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *