Your Image Description Your Image Description
Your Image Alt Text

 

ഓട്ടോമോട്ടീവ് മികവിനായി പുതിയ വ്യവസായ മാനദണ്ഡം സ്ഥാപിക്കുന്നു

 

കൊച്ചി, ഏപ്രില്‍ 25, 2024: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റാ മോട്ടോഴ്സ് 222 പേറ്റന്റുകളും 117 ഡിസൈന്‍ അപേക്ഷകളുമായി 2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ബൗദ്ധിക സ്വത്തവകാശമെന്ന (ഐപിആര്‍) അതുല്യ നേട്ടം വീണ്ടും സ്വന്തമാക്കി. ടാറ്റാ മോട്ടോഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കണക്റ്റിവിറ്റി, വൈദ്യുതീകരണം, സുസ്ഥിരത, സുരക്ഷ (സെസ്) എന്നിവ പോലുള്ള സുപ്രധാന ഓട്ടോമോട്ടീവ് സവിശേഷതകളുള്ള ഉത്പന്നങ്ങളും അവയുടെ നവീകരണവുമെല്ലാം ഈ വിപുലമായ ഫയലിംഗ് പ്രക്രിയയില്‍ അടങ്ങിയിരിക്കുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ ബൗദ്ധിക സ്വത്തവകാശത്തിലെ മികവിന് ടാറ്റാ മോട്ടോഴ്സിന് അഞ്ച് തിളക്കമാര്‍ന്ന അംഗീകാരങ്ങളും ആഗോള പുരസ്‌കാരങ്ങളും ലഭിച്ചു.

ഗവേഷണത്തിലും പുതുമയിലുമുള്ള ടാറ്റാ മോട്ടോഴ്സിന്റെ നൈപുണ്യം ബൗദ്ധിക സ്വത്തവകാശത്തിലൂടെ കരുത്താര്‍ജ്ജിച്ചതായി ടാറ്റാ മോട്ടോഴ്സ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായ രാജേന്ദ്ര പേട്കര്‍ പറഞ്ഞു. റെക്കോര്‍ഡ് പേറ്റന്റുകള്‍ ഫയല്‍ ചെയ്യാനായതും ഗ്രാന്റുകള്‍ ലഭിച്ചതും ഓട്ടോമോട്ടീവ് രംഗത്ത് പുത്തന്‍ വിപ്ലവമാണ്. അത്യാധുനിക സാങ്കേതിക വിദ്യകള്‍, പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍, ഉപഭോക്താവിന് പ്രഥമ പരിഗണന നല്‍കുന്ന രീതി എന്നിവ തങ്ങളെ വ്യവസായത്തിലെ കരുത്തരാക്കുന്നു. ഏവര്‍ക്കും മികച്ചതും കാര്യക്ഷമതയാര്‍ന്നതുമായ ഭാവിയ്ക്കായി ടാറ്റാ മോട്ടോഴ്സ് എന്നും മുന്‍പന്തിയില്‍ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *