Your Image Description Your Image Description
Your Image Alt Text

 

· എഐ, ഐ ഒ ടി, ബിഗ് ഡാറ്റ, കോഡിങ്ങ് എന്നിങ്ങനെയുള്ള ഭാവിയുടെ സാങ്കേതിക മേഖലകളില്‍ നൈപുണ്യം നല്‍കും സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ്.

· ഓരോ മേഖലയില്‍ നിന്നും ദേശീയ തലത്തില്‍ ഉന്നത സ്ഥാനത്ത് എത്തുന്ന അവര്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ആവേശകരമായ സാംസങ്ങ് ഉല്‍പ്പന്നങ്ങളും സമ്മാനമായി ലഭിക്കും.

· ഓണ്‍ലൈന്‍, ഓഫ് ലൈന്‍ അറിവാര്‍ജ്ജിക്കലിനോടൊപ്പം തന്നെ ക്യാപ്‌സ്‌റ്റോണ്‍ പ്രോജക്റ്റ് സബ്മിഷന്‍, സാംസങ്ങിന്റെ വിദഗ്ധരുടെ മെന്റര്‍ഷിപ്പ് എന്നിവയും ഉള്‍പ്പെടുന്നു ഈ പരിപാടിയില്‍.

 

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് തങ്ങളുടെ ദേശീയ നൈപുണ്യ പരിപാടിയായ സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസിന്റെ രണ്ടാം സീസണിന് തുടക്കം കുറിച്ചിരിക്കുന്നു. എഐ, ഐഒടി, ബിഗ് ഡാറ്റ, കോഡിങ്ങ് ആന്റ് പ്രോഗ്രാമിങ്ങ് എന്നിങ്ങനെയുള്ള ഭാവിയുടെ സാങ്കേതിക മേഖലകളില്‍ യുവാക്കള്‍ക്ക് നൈപുണ്യം നല്‍കുവാനുള്ള പരിപാടിയാണിത്. 18 വയസ്സ് മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള യുവാക്കള്‍ക്ക് ഭാവിയുടെ സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നല്‍കുകയും തൊഴിലിൽ നിയോഗിക്കപ്പെടുവാനുള്ള അവരുടെ കഴിവിനെ മെച്ചപ്പെടുത്തുവാനുമാണ് സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വളര്‍ച്ചയില്‍ ഒരു കരുത്തുറ്റ പങ്കാളിയായി സംഭാവന നല്‍കുന്നവരായി മാറുവാനുള്ള സാംസങ്ങിന്റെ പ്രതിബദ്ധതക്ക് കൂടുതല്‍ കരുത്തേകുന്നു ഈ പരിപാടി. യുവാക്കള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിങ്ങനെയുള്ള ഇന്ത്യാ സര്‍ക്കാരിന്റെ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ പരിപാടി.

ഇന്ത്യയില്‍ ഉടനീളമുള്ള 3500 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ഒരു ധാരണാപത്രം സാംസങ്ങും ഇലക്‌ട്രോണിക്‌സ് സെക്ടര്‍ സ്‌കിത്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും(ഇഎസ്എസ് സി ഐ) തമ്മില്‍ കഴിഞ്ഞ ആഴ്ച്ച ഒപ്പുവയ്ക്കുകയുണ്ടായി.

ഇത്തവണത്തെ പരിപാടി നൈപുണ്യം നല്‍കുന്നതിനപ്പുറത്തേക്ക് പോയി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആവേശകരമായ അവസരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയില്‍ നിന്നും ദേശീയ തലത്തില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. അതോടൊപ്പം തന്നെ ഡല്‍ഹി/എന്‍സിആര്‍ മേഖലയിലുള്ള സാംസങ്ങിന്റെ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുവാനുള്ള അവസരവും ലഭിക്കും. ഈ കേന്ദ്രങ്ങളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളിലൂടെ സാംസങ്ങിന്റെ നേതൃത്വ സംഘങ്ങളില്‍ നിന്നും മെന്റര്‍ഷിപ്പും അതോടൊപ്പം അവരുമായി ഇടപഴകുവാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

“കഴിഞ്ഞ 28 വര്‍ഷമായി ഇന്ത്യയിലെ സാന്നിദ്ധ്യത്തിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയിലെ പങ്കാളികളായി മാറുവാന്‍ സാംസങ്ങ് എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. യുവാക്കളെ നിപുണരാക്കുകയും പ്രൊഫഷണല്‍ വളര്‍ച്ചാ അവസരങ്ങളിലൂടെ അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളുമായി എന്നും ഒത്തു ചേര്‍ന്ന് പോകുന്നതാണ് ഞങ്ങളുടെ വീക്ഷണം. സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസിലൂടെ യുവാക്കളെ നിപുണരാക്കുകയും ഭാവിയുടെ സാങ്കേതിക മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അര്‍ത്ഥപൂര്‍ണ്ണമായ മാറ്റം കൊണ്ടു വരികയും ചെയ്യുന്ന നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള അറിവാര്‍ജ്ജിക്കലിന്റെ ഒരു വേദി കെട്ടിപ്പടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.” സാംസങ്ങ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ പ്രസിഡന്റും സി ഇ ഒ യുമായ ശ്രീ ജെ ബി പാര്‍ക്ക് പറഞ്ഞു.

നൈപുണ്യ വികസന മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം വിവിധ വ്യവസായ അസോസിയേഷനുകള്‍ പ്രോത്സാഹിപ്പിച്ചു വരുന്ന ദേശീയ തലത്തിലുള്ള നൈപുണ്യ ദായക പ്രസ്ഥാനമാണ് ഇ എസ് എസ് സി ഐ. ഇത് നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍ എസ് ഡി സി) കീഴില്‍ ഒരു സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ആയി പ്രവര്‍ത്തിക്കുന്നു. ദേശവ്യാപകമായുള്ള തങ്ങളുടെ അംഗീകൃത പരിശീലക, വിദ്യാഭ്യാസ പങ്കാളികളിലൂടെ ഓണ്‍-ബോര്‍ഡ് പ്രാദേശിക പരിശീലനം ലഭ്യമാക്കി വരുന്നു അത്. ഭാവിയുടെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഏറ്റവും മികച്ച അവസരങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത ഇന്ത്യയിലെ ചെറുകിട പട്ടണങ്ങളിലുള്ള യുവാക്കള്‍ക്ക് ഗുണകരമാവുന്ന തരത്തിലുള്ള കോഴ്‌സുകള്‍ നല്‍കുന്നതിനുള്ള അവസരങ്ങളും ഇ എസ് എസ് സി ഐ തേടിക്കൊണ്ടിരിക്കുന്നു.

“രാജ്യത്ത് നൈപുണ്യ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു സി എസ് ആര്‍ സംരംഭത്തിനു വേണ്ടി സാംസങ്ങുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ട് ഇ എസ് എസ് സി ഐക്ക്. രാജ്യത്തെ യുവാക്കള്‍ക്ക് നൈപുണ്യവും ഭാവിയുടെ സാങ്കേതിക മേഖലകളെ കുറിച്ച് ആവശ്യമായ അറിവും നല്‍കുക എന്ന ഞങ്ങളുടെ ലക്ഷ്യവുമായി ഒത്തുചേരുന്ന തരത്തില്‍ കൃത്യമായി രൂപപ്പെടുത്തിയിട്ടുള്ളതാണ് സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ്. രാജ്യത്തെ സൗകര്യങ്ങള്‍ കുറവായ യുവാക്കള്‍ക്ക് ഇതെല്ലാം നേടിക്കൊടുക്കുക എന്നുള്ളത് പ്രത്യേകിച്ചും ഞങ്ങളുടെ ലക്ഷ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികമായ അറിവ് നല്‍കി അവരെ തൊഴിലിന് തയാറായിട്ടുള്ളവരാക്കി മാറ്റുവാന്‍ ഈ പദ്ധതിയിലൂടെ കഴിയും എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,” ഇ എസ് എസ് സി ഐ-യുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ (സി ഇ ഒ ചുമതല) ഡോക്ടര്‍ അഭിലാഷ ഗൗർ പറഞ്ഞു.

ഈ പരിപാടിയുടെ കാലയളവില്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ് റൂമിലും ഓണ്‍ലൈനിലുമായുള്ള പരിശീലനം ലഭ്യമാകും. ഇ എസ് എസ് സി ഐയുടെ രാജ്യത്തുടനീളമുള്ള അംഗീകൃത പരിശീലന, വിദ്യാഭ്യാസ പങ്കാളികളിലൂടേയായിരിക്കും ഇത് നല്‍കുക.

ഈ പരിപാടിയില്‍ പങ്കെടുക്കുവാനായി ചേരുന്ന യുവാക്കള്‍ ക്ലാസ് റൂമിലും ഓണ്‍ലൈനിലുമായി പരിശീലനം നേടുകയും എ ഐ, ഐ ഒ ടി, ബിഗ് ഡാറ്റ, കോഡിങ്ങ് ആന്റ് പ്രോഗ്രാമിങ്ങ് എന്നിവയില്‍ തങ്ങള്‍ തെരഞ്ഞെടുക്കുന്ന മേഖലയിലെ ക്യാപ്‌സ്‌റ്റോണ്‍ പ്രോജക്റ്റ് വര്‍ക്കും പൂര്‍ത്തിയാക്കുന്നതാണ്.

ഈ യുവാക്കളുടെ തൊഴില്‍ ചെയ്യുവാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സോഫ്റ്റ് സ്‌കിത്സ് ട്രെയിനിങ്ങും നല്‍കുന്നതാണ്. രാജ്യത്തുടനീളമുള്ള ഇ എസ് എസ് സി ഐ-യുടെ പരിശീലന, വിദ്യാഭ്യാസ പങ്കാളികളിലൂടേയായിരിക്കും പങ്കെടുക്കുന്നവരെ സംഘടിപ്പിക്കുന്നത്. ഓഫ് ലൈനിലും ഓണ്‍ലൈനിലുമായുള്ള സംയുക്ത അറിവാര്‍ജ്ജിക്കല്‍, ആഴത്തിലുള്ള ഹാക്കത്തോണുകള്‍, ക്യാപ്‌സ്‌റ്റോണ്‍ പ്രോജക്റ്റുകള്‍, സാംസങ്ങ് ജീവനക്കാരിലൂടെ ലഭ്യമാക്കുന്ന വിദഗ്ധ മെന്റര്‍ഷിപ്പ് എന്നിവയെല്ലാമാണ് ഈ സമീപനത്തില്‍ ഉള്‍പ്പെടുന്നത്.

തെരഞ്ഞെടുത്ത കോഴ്‌സിനനുസരിച്ചായിരിക്കും പാഠ്യപദ്ധതിയുടെ ഘടന ഉണ്ടാവുക. ഉദാഹരണത്തിന്, എഐ കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 270 മണിക്കൂര്‍ നീളുന്ന തിയറി പരിശീലനവും 80 മണിക്കൂര്‍ നീളുന്ന പ്രോജക്റ്റ് വര്‍ക്കും പൂര്‍ത്തിയാക്കും. അതേസമയം ഐഒടി അല്ലെങ്കില്‍ ബിഗ് ഡാറ്റാ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നവര്‍ 160 മണിക്കൂറുകള്‍ നീളുന്ന പരിശീലനത്തില്‍ ഏര്‍പ്പെടുകയും 80 മണിക്കൂര്‍ നീളുന്ന പ്രാക്ടിക്കല്‍ പ്രോജക്റ്റ് വര്‍ക്കും ചെയ്യും. കോഡിങ്ങ് ആന്റ് പ്രോഗ്രാമിങ്ങ് കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് 80 മണിക്കൂര്‍ നീളുന്ന പരിശീലനവും 3 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഹാക്കത്തോണ്‍ പരിപാടിയിലും പങ്കെടുക്കും.

നാല് സംസ്ഥാനങ്ങളിലായുള്ള എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടേയായിരിക്കും ഈ പരിപാടി നടക്കുക. വടക്കന്‍ മേഖലയില്‍ ഡല്‍ഹി എന്‍ സി ആറില്‍ രണ്ട് എണ്ണത്തിനു പുറമേ ലക്‌നോവിലും ഖരത്പൂരിലും പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാകും. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദക്ഷിണ മേഖലയില്‍ ബംഗളൂരുവിലെ രണ്ട് എണ്ണത്തിനു പുറമേ ചെന്നൈയിലും ശ്രീപെരുംപുതൂരിലുമായിരിക്കും പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാവുക.

2024 ഏപ്രിലില്‍ ആണ് ഈ പരിപാടി ആരംഭിക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത 6 മാസത്തെ കോഴ്‌സ് 2024 ഒക്‌ടോബറില്‍ അവസാനിക്കും. 2024 നവംബറില്‍ കോഴ്‌സിലെ ഉന്നത സ്ഥാനങ്ങളിലെത്തുന്നവരെ പ്രഖ്യാപിക്കും.

2023-ല്‍ സാംസങ്ങ് ഇന്നൊവേഷന്‍ കാമ്പസ് 3000 വിദ്യാര്‍ത്ഥികളേയാണ് ഭാവിയുടെ സാങ്കേതിക വിദ്യ കോഴ്‌സുകളില്‍ വിജയകരമായി പരിശീലനം നല്‍കിയത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ (സി എസ് ആര്‍) പരിപാടികളിലൂടെ രാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി പ്രതിബദ്ധതയോടെ നിലകൊള്ളുക എന്നതിന് അടിവരയിടുന്നു ഈ സംരംഭത്തിലെ സാംസങ്ങിന്റെ പങ്കാളിത്തം. സാംസങ്ങിന്റെ മറ്റൊരു സി എസ് ആര്‍ സംരംഭം ആയ സാംസങ്ങ് സോള്‍വ് ഫോര്‍ ടുമാറോയും ഈ പരിപാടിയും പരസ്പര പൂരകമാണ്. ഇത്തരം സംരംഭങ്ങളിലൂടെ ഇന്ത്യയിലെ യുവാക്കളെ അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും അര്‍ത്ഥപൂര്‍ണ്ണമായ മാറ്റം സൃഷ്ടിക്കുവാനുള്ള കഴിവും നല്‍കി കൊണ്ട് ഭാവിയുടെ നേതാക്കന്മാരെ ശാക് തീകരിക്കുക എന്ന ലക്ഷ്യമാണ് സാംസങ്ങിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *