Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിൽ വനമേഖലയുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിലും നഗരങ്ങളിലും ഇന്ന് കാട്ടാന ശല്യം രൂക്ഷമാണ്. ഓരോ ആഴ്ചയും പുതിയ പുതിയ സ്ഥലങ്ങളിൽ കാട്ടാന ഇറങ്ങിയെന്ന വാർത്തകളാണ്. ഇടുക്കിയും വയനാടും പാലക്കാടും പ്രദേശവാസികൾ കാട്ടാന ശല്യത്താൽ അക്ഷരാർത്ഥത്തിൽ പൊരുതിമുട്ടി. ഇതിനിടെ യുഎസിലും ആനയിറങ്ങി. തെരുവിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരുടെ ശ്രദ്ധനേടി.

യുഎസിലെ മൊണ്ടാന സിറ്റിയിലെ തെരുവുകളിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച നടക്കാനിറങ്ങിയവരും വാഹനങ്ങളിൽ പോയിരുന്ന ആളുകളുമാണ് ആ അത്യപൂർവ്വ കാഴ്ച കണ്ട് അമ്പരന്നത്. ചിത്രങ്ങളിലും സിനിമകളിലും മറ്റും കണ്ടിട്ടുള്ള കരയിലെ ഏറ്റവും വലിയ ജീവി തങ്ങളുടെ തെരുവിലൂടെ ഓടുന്നു. അതും ചങ്ങലകളൊന്നുമില്ലാതെ സ്വതന്ത്രനായി. കണ്ടവർ കണ്ടവർ മൊബൈലുകളിൽ വീഡിയോ പകർത്തി. അവ സാമൂഹിക മാധ്യമങ്ങളിലൂടെ പെട്ടെന്ന് തന്നെ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *