Your Image Description Your Image Description
Your Image Alt Text

 

ഇടുക്കി: വർഷങ്ങളായി വേനൽക്കാലത്ത് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇടുക്കി വണ്ടിപ്പെരിയാർ കന്നിമാ‍ർചോലയിലെ നൂറോളം കുടുംബങ്ങൾ. വേനൽ പതിവിലും കടുത്തതോടെ മണിക്കൂറുകള്‍ കാത്തിരുന്നാലാണ് ഒരു കുടം കുടിവെള്ളം ഇപ്പോൾ കിട്ടുക. പൊതുകിണറിലെ മലിന വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഗതികേടിലാണിവർക്കുള്ളത്.

സ്ഥലപ്പേരിൽ ചോലയെന്നൊക്കെയുണ്ടെങ്കിലും വേനലായാൽ തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ലാതെ പെടാപ്പാട് പെടുകയാണ് കന്നിമാർച്ചോല അംബേദ്കർ കോളനിയിലുള്ളവർ. കടുത്ത വേനൽ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ കുടിവെള്ളക്ഷാമം തുടങ്ങിയതാണ്. മലിനമായ ഒരു കിണറും തുള്ളി തുള്ളിയായി വെള്ളം ഒലിച്ചിറങ്ങുന്ന ഒരു ഓലിയുമാണ് ഏഴു പതിറ്റാണ്ടായി കന്നിമാർച്ചോലക്കാരുടെ പ്രധാന ജലസ്രോതസ്സുകൾ. വേനൽ കടുത്തതോടെ ഈ ഓലിയിൽ ഉറവ നാമമാത്രമാണുള്ളത്. ഇത് വീട്ടിലെത്തിക്കാൻ ഒരു കിലോമീറ്ററോളം നടക്കണം. പല വീടുകളിലും ചില ദിവസങ്ങളിൽ കുടിക്കാൻ പോലും വെള്ളമുണ്ടാകാറില്ല. അങ്ങനെ വരുമ്പോൾ 1300 രൂപ മുടക്കിയാണ് ഒരു ടാങ്ക് വെള്ളം വാങ്ങുന്നത്. ഒരാഴ്ച കഴിഞ്ഞാൽ ഈ കിണറിലുള്ള വെള്ളവും വറ്റും.

Leave a Reply

Your email address will not be published. Required fields are marked *