Your Image Description Your Image Description
Your Image Alt Text

ഡൽഹി: ഇറാൻ പിടികൂടിയ ഇസ്രയേൽ ബന്ധമുളള ചരക്ക് കപ്പലിലെ മലയാളികളടക്കമുളള ജീവനക്കാർ സുരക്ഷിതരെന്ന വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് ബന്ധുക്കളെ വിളിച്ച് താൻ സുരക്ഷിതനെന്ന് അറിയിച്ചു. പാലക്കാട് സ്വദേശിയായ സുമേഷിൻറെ കുടുംബത്തെ വിളിച്ച കപ്പൽ കമ്പനി അധികൃതരും ആശങ്ക വേണ്ടെന്നറിയിച്ചു. ചരക്ക് കപ്പലായതിനാൽ തന്നെ ജീവനക്കാരോട് ഇറാൻ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് സ്വദേശി ശ്യാംനാഥിൻറെ കുടുംബം പറഞ്ഞു.

ഇസ്രയേൽ പൗരനായ ഇയാൾ ഓഫറിൻറെ ഉടമസ്ഥതയിലുളളതും ഇറ്റാലിയൻ സ്വിസ് കന്പനിയായ എംഎസ്‍സിക്ക് കീഴിൽ പ്രവർത്തിക്കുന്നതുമായ ചരക്ക് കപ്പൽ ഇറാൻ സേന പിടികൂടിയ വിവരം ഇന്നലെ ഉച്ചയോടെയായിരുന്നു കുടുംബാംഗങ്ങളെ കപ്പൽ കന്പനി അധികൃതർ അറിയിച്ചത്.

കപ്പലിലെ സെക്കൻഡ് എൻജിനീയർ കോഴിക്കോട് വെളളിപറന്പ് സ്വദേശി ശ്യാംനാഥ്, സെക്കൻഡ് ഓഫീസർ വയനാട് സ്വദശി ധനേഷ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്ന മലയാളികൾ. ഇവർക്കൊപ്പം തൃശൂർ സ്വദേശിയായ യുവതിയും കപ്പലിലെ ജീവനക്കാരിയായി ഉണ്ടായിരുന്നതായി വിവരമുണ്ട്. വിഷുവിന് നാട്ടിൽ വരാനിരിക്കുകയായിരുന്നു ശ്യാംനാഥ്. പകരം ജോലിക്ക് കയറേണ്ട ആൾ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്.

ഇന്ന് ഉച്ചതിരിഞ്ഞാണ് വയനാട് സ്വദേശി ധനഷ് ഇൻറർനെറ്റ് കോൾ ചെയ്ത് താൻ സുരക്ഷിതനെന്ന് അറിയിച്ചത്. എവിടെ നിന്നാണ് വിളിക്കുന്നതന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. പാലക്കാട് സ്വദേശി സുമേഷിൻറെ കുടുംബവുമായി സംസാരിച്ച കന്പനി അധികൃതരും ജീവനക്കാർ സുരക്ഷിതരെന്ന വിവരമാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *