Your Image Description Your Image Description

ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘രേഖാചിത്രം’. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതുവരെ 55.5 കോടിയാണ് രേഖാചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ചയും നൂറ്റി അറുപതിലധികം തിയറ്ററുകളിലാണ് രേഖാചിത്രം പ്രദർശനം തുടരുന്നത്. ഇതിനോടകം അൻപത് കോടി ക്ലബ്ബിലും ചിത്രം ഇടംനേടി കഴിഞ്ഞു.

ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ചിത്രമാണ് രേഖാചിത്രം. കിഷ്കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടി ബോക്സ് ഓഫീസ് ചിത്രം. ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടിയാണ് നേടിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് “രേഖാചിത്രം” നിർമ്മിച്ചത്. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച സിനിമയാണ് ‘രേഖാചിത്രം’.

Leave a Reply

Your email address will not be published. Required fields are marked *