Your Image Description Your Image Description
Your Image Alt Text

 

ഇതുവരെയും ഇല്ലാത്തൊരു പീക്ക് ലെവലിലാണ് ഇപ്പോൾ മലയാള സിനിമ. കളക്ഷനിൽ എന്നും അമരക്കാരായിരുന്ന പല ഇൻസ്ട്രികളെയും തകർത്തെറിഞ്ഞുള്ള മലയാള സിനിമയുടെ നേട്ടം ഓരോ മലയാളികളും അഭിമാനത്തോടെ നോക്കി കാണുകയാണ്. ഒരുകാലത്ത് അന്യം നിന്ന കോടി ക്ലബ്ബുകൾ നിസാരമായി മലയാള സിനിമ കൈയ്ക്കുള്ളിൽ ആക്കുകയാണ്. അതും പുതുവർഷം പിറന്ന് വെറും നാല് മാസത്തിൽ. പല റെക്കോർഡുകളെയും തകർത്തെറിഞ്ഞ് യുവതാരങ്ങളുടെ ഉദയവും ഈ കാലഘട്ടത്തിൽ മോളിവുഡ് കണ്ടുകഴിഞ്ഞു. ഈ അവസരത്തിൽ 2024ൽ ആദ്യദിനം ആഗോളതലത്തിൽ മലയാള സിനിമ നേടിയ കണക്കുകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.

ആദ്യദിന കളക്ഷനിൽ കേരളത്തിൽ മാത്രം ഒന്നാമത് മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ്. എന്നാൽ ആഗോളതലത്തിൽ എത്തിയപ്പോൾ കഥമാറി. പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം ആണ് ഒന്നാമത്. 16.05 കോടിയാണ് ചിത്രത്തിൻറെ കളക്ഷൻ. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

ലിജോ ജേസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തിയ മലൈക്കോട്ടൈ വാലിബൻ ആണ് രണ്ടാം സ്ഥാനത്ത്. 12.2 കോടിയാണ് ആദ്യദിനം ആഗോളതലത്തിൽ ചിത്രം നേടിയത്. മൂന്നാമത് രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം ആണ്. 10.60 കോടിയാണ് ചിത്രം ആദ്യദിനം നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ട്വീറ്റ് ചെയ്യുന്നു.

വർഷങ്ങൾക്കു ശേഷം 10.25 കോടിയുമായി നാലാം സ്ഥാനത്താണ്. മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം ആണ് അഞ്ചാം സ്ഥാനത്ത്. 7.80കോടിയാണ് ചിത്രത്തിൻറെ ആദ്യദിന ആഗോള കളക്ഷൻ. മഞ്ഞുമ്മൽ ബോയ്സ്- 6.90കോടി, അബ്രഹാം ഓസ്ലർ-6.05 കോടി എന്നീ ചിത്രങ്ങളാണ് ആറും ഏഴും സ്ഥാനങ്ങളിൽ ഉള്ളത്. ഇനി ഈ കളക്ഷനുകളെ ആരെല്ലാം മറികടക്കുമെന്ന് അറിയാം കാത്തിരിക്കുകയാണ് ട്രാക്കർന്മാർ. ടർബോ, എമ്പുരാൻ, ബറോസ്, അജയൻറെ രണ്ടാം മോഷണം, നടികർ തിലകം തുടങ്ങി ഒരുപിടി സിനിമകളാണ് ഇനി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *