Your Image Description Your Image Description

 

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങൽ പകൽക്കുറിയിലാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാ‍ർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ഇവിടേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിൽ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവർത്തകരുടെ പരാതി. പിന്നീട് സ്ഥാനാർത്ഥിക്കെതിരെ ഇവർ ഭീഷണിയും അസഭ്യ വർഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാർത്ഥിയും പ്രവർത്തകരും പറയുന്നു. ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങൾ ബിജെപി പ്രവർത്തകർ പകർത്തിയത് പുറത്തുവിട്ടിട്ടുണ്ട്. ഇത് പിന്നീട് പള്ളിച്ചൽ പൊലീസിന് കൈമാറി. ഭീഷണി മുഴക്കിയത് സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *