Your Image Description Your Image Description
Your Image Alt Text

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി പൗരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ട് ഈജിപ്ഷ്യൻ സഹോദരന്മാർക്ക് രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കുവൈത്തിൽ പൗരന്റെ അക്കൗണ്ടിൽ നിന്ന് 11,000 കുവൈത്തി ദിനാർ ഇവർ സ്വന്തമാക്കുകയായിരുന്നു.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻറെ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് പ്രതികൾ ഹാക്ക് ചെയ്തിരുന്നു. ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ നിന്ന് വിളിക്കുന്നുവെന്ന് അവകാശപ്പെട്ട് കുവൈത്തി പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും വാട്ട്‌സ്ആപ്പ് വഴി പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *