Your Image Description Your Image Description
Your Image Alt Text

 

ഇറങ്ങുന്ന നല്ലസിനിമകളെല്ലാം ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് ഇപ്പോഴത്തെ പ്രേഷകർ. അതുപോലെ തന്നെ ഹിറ്റായി മാറാൻ പോകുന്ന ഒരു സിനിമയാണ് ആടുജീവിതം എന്നതിൽ ഒരു സംശയവും വേണ്ട. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം തിയറ്ററുകളിലെത്തിയിരിക്കുന്നത്. അടുത്തകാലത്തെങ്ങും ഇത്തരത്തിൽ ഒരു സിനിമക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല പ്രേഷകർ. ആടുജീവിതം എന്ന നോവൽ സിനിമ ആയാൽ എങ്ങനെ ആയിരിക്കും എന്ന ആകാംക്ഷയിലായിരുന്നു ഏവരും. ബ്ലെസി എന്ന സംവിധായകനും പൃഥ്വിരാജിന്റെ ഡെഡിക്കേഷനുമാണ് ഈ സിനിമക്കായി ഏവരും കാത്തിരിക്കാൻ കാരണവും. ഇപ്പോഴിതാ ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ചർച്ചയാകുന്നത്.

“ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണൽ അവാർഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാട്ടോ​ഗ്രാഫർ പൊളി”, എന്നാണ് ഒരാൾ പറഞ്ഞത്. “ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ് ആടുജീവിതം! ഹൃദയസ്പർശിയായ അതിജീവന ത്രില്ലറാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാർ നമിച്ചു..വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററിൽ തന്നെ കാണേണ്ട പടം” എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിൻ്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *