Your Image Description Your Image Description
Your Image Alt Text

ജറുസലം: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ 76 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിലെ 3 വീടുകളിലാണു ബോംബിട്ടത്. വടക്കൻ ഇസ്രയേൽ–ലബനൻ അതിർത്തിയിലും സംഘർഷം ശക്തമായി.

കഴിഞ്ഞ ദിവസം ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല വടക്കൻ ഇസ്രയേലിലെ അതിർത്തി പട്ടണമായ കിർയത് ഷമോണയിൽ കനത്ത റോക്കറ്റാക്രമണം നടത്തി. ഇസ്രയേൽ ആക്രമണത്തിൽ 7 പേരാണു കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 32,499 പേർ കൊല്ലപ്പെട്ടു. 74,889 പേർക്കു പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *