Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: വോട്ടെടുപ്പിന് ഇനി ഒരു മാസം. ഏപ്രിൽ 26ന് കേരളം ബൂത്തിലേക്ക് നീങ്ങും. നാളെ വിജ്ഞാപനം വരുന്നതോടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് മാറും. 4 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചതോടെ 20 മണ്ഡലങ്ങളിലും 3 മുന്നണികൾക്കും സ്ഥാനാർഥികളായി. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് ബൂത്തുതല കൺവൻഷനുകളിലേക്കു കടന്നു. യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവൻഷനുകൾ നടക്കുന്നതേയുള്ളൂ. എൻഡിഎയുടെ പാർലമെന്റ് മണ്ഡലം കൺവൻഷനുകൾ പൂർത്തിയാകുന്നതേയുള്ളൂ.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനൊപ്പം തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നുണ്ട്. നേരത്തേ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത പിണറായി ഇന്നലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും പങ്കെടുത്തിരുന്നു. ബിജെപി പ്രതീക്ഷ വയ്ക്കുന്നതും സിപിഐ മത്സരിക്കുന്നതുമായ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 23 ദിവസം നീളുന്ന പിണറായിയുടെ പര്യടനം 30നു തുടങ്ങും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതുവരെ 10 ലോക്സഭാ മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളിൽ പങ്കെടുത്തു പോളിങ് ദിനം വരെയുള്ള കലണ്ടർ തയാറാക്കി. പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) എൽഡിഎഫ് കേന്ദ്രീകരിക്കുന്നതും മുഖ്യമന്ത്രി തന്നെ റാലികൾ നടത്തുന്നതും സർക്കാരിന്റെ വീഴ്ചകളിൽനിന്നു ശ്രദ്ധ തിരിക്കാനാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. സിഎഎയ്ക്കെതിരെയുള്ള തങ്ങളുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതാണെന്നും യുഡിഎഫ് പറയുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്ഥാനാർഥിയായതോടെ സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷിന് ചുമതല വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *