Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ തെളിവുകൾ നിരത്തി ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) യുടെ കസ്റ്റഡി അപേക്ഷ. ഗൂഢാലോചനയുടെ കേന്ദ്രം കേജ്‌രിവാളിന്റെ വസതിയാണെന്ന് ഇ.ഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മദ്യവ്യവസായി മഗുണ്ട റെഡ്ഡി കേജ്‌രിവാളിനെ വീട്ടിലെത്തി കണ്ടുവെന്നും കവിതയുമായി ഡീൽ ഉറപ്പിച്ചതായി കേജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്. കവിതയും മഗുണ്ട റെഡ്ഡിയും കേജ്‌രിവാളിനു പണം നൽകി. കേജ്‌രിവാളിനു നൽകാൻ കവിത 50 കോടി രൂപ ആവശ്യപ്പെട്ടു. അതിൽ 25 കോടി രൂപ നൽകിയതായും മഗുണ്ട റെഡ്ഡിയുടെ മകന്റെ മൊഴിയിൽ പറയുന്നു. കേജ്‌രിവാളിനെ ഇന്ന് കെ. കവിതയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും.

കേജ്‌രിവാളിനെ സിബിഐയും അറസ്റ്റ് ചെയ്തേക്കും. ഇ.ഡി കസ്റ്റഡി അവസാനിച്ചാൽ സിബിഐ കസ്റ്റഡിയിലെടുക്കും. കസ്റ്റഡിയിൽ ലഭിക്കാൻ സിബിഐ അപേക്ഷ നൽകും. ‌കഴിഞ്ഞ ദിവസം അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി 28 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. 10 ദിവസത്തെ കസ്റ്റഡി റിമാൻഡ് ആവശ്യപ്പെട്ടുള്ള ഇ.ഡി അപേക്ഷയിൽ മൂന്നര മണിക്കൂറോളം വാദം കേട്ട പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് കസ്റ്റഡി അനുവദിച്ചു വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *