Your Image Description Your Image Description
Your Image Alt Text
ന്യൂഡൽഹി:  സ്റ്റെല്ലാർ, സ്റ്റൈലസ് ശ്രേണിയിലുള്ള ഡിസൈനർ എയർകണ്ടീഷണറുകൾ അവതരിപ്പിച്ച് ഇലക്ട്രോണിക്സ്-ഗൃഹോപകരണ നിർമാതാക്കളായ ലോയ്‌ഡ്. ആംബി ലൈറ്റിങ്, ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ, വൈഫൈ കണക്ടിവിറ്റി, വോയ്‌സ് കമാൻഡ്, ഓപ്പൺ ഡോർ അലർട്‌സ് തുടങ്ങിയ ഒട്ടനവധി പുതുമകളുമായാണ് സ്റ്റെല്ലാർ, സ്റ്റൈലസ് എ.സി.കൾ വിപണിയിലെത്തുന്നത്.
എയർ കണ്ടീഷണറുകൾക്കു പുറമേ പുതിയ ശ്രേണിയിലുള്ള റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ,എൽ.ഇ.ഡി. ടി.വി.കൾ എന്നിവയും ലോയ്‌ഡ്‌ അവതരിപ്പിച്ചു.  29 മിനിറ്റുകൾക്കുള്ളിൽ ഐസ് ഉത്പാദിപ്പിക്കാൻ കഴിയുന്ന റാപ്പിഡ് കൂൾ ടെക്നോളജിയാണ് പുതിയ റെഫ്രിജറേറ്ററുകളിൽ. ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ, ഗൂഗിൾ ക്യൂലെഡ് ടി.വി. തുടങ്ങിയ ഉത്പന്നങ്ങളും ലോയ്‌ഡ് അവതരിപ്പിച്ചു. ലോയ്ഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് അലോക് ടിക്കു, രാജേഷ് രാതി, എക്സിക്യുട്ടീവ് ഡയറക്ടർ യോഗേഷ് കുമാർ ഗുപ്ത, ലോയ്‌ഡ് സി.ഇ.ഒ. യോഗേഷ് ബൻസാൽ എന്നിവർ ചേർന്നാണ് ഉത്പന്നങ്ങൾ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *