Your Image Description Your Image Description
Your Image Alt Text

എപ്പോഴെങ്കിലുമൊക്കെ ഭാഗ്യം നമ്മുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും ലോട്ടറി ടിക്കറ്റെടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്നത് . ചിലരെ ഭാഗ്യം കടാക്ഷിക്കും. മറ്റ് ചിലർ ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് വീണ്ടും വീണ്ടും ലോട്ടറി എടുത്തുകൊണ്ടേയിരിക്കും .

അങ്ങനെ ലോട്ടറി എടുക്കുന്നവർക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്ത് ദിവസേന വിൽക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാനുള്ള നിർണ്ണായക നീക്കം നടത്തുകയാണ് ലോട്ടറി വകുപ്പ്.

ലോട്ടറി വകുപ്പ് സർക്കാരിന് നൽകിയ ശുപാർശയിൽ റംസാന് ശേഷം തീരുമാനമുണ്ടാകും. അങ്ങനെയെങ്കിൽ കേരളത്തിൽ ഓരോ ദിവസവും കോടിപതികൾ പിറക്കും. കൂടാതെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 ൽ നിന്ന് 50 രൂപയാക്കും. നിലവിൽ ലോട്ടറി ടിക്കറ്റ് വില 40 ആണ്.

സമ്മാനത്തുക ഒരു കോടിയാക്കുകയാണെങ്കിൽ വില 40ൽ നിന്ന് 50 രൂപയാക്കും. വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് ലോട്ടറി വകുപ്പിന്റെ ഈ പുതിയ നീക്കം. നിലവിൽ 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്.

മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന് സമാനമായി ഉയർത്തി ഏകീകരിക്കാനാണ് നീക്കം. അതേസമയം, ബമ്പറുകളുടെ ഒന്നാംസമ്മാനം അതത് സമയത്താണ് തീരുമാനിക്കുന്നത്. നിലവിൽ വിറ്റുവരവിന്റെ 54 ശതമാനമാണ് സമ്മാനമായി നൽകുന്നത്. ഇത് 58 ശതമാനമായി വർദ്ധിപ്പിക്കും.

ടിക്കറ്റുകളുടെ അച്ചടിയും കൂട്ടും. നിലവിൽ അച്ചടിക്കുന്നവയെല്ലാം വിറ്റുതീരുന്നുണ്ട് . കഴിഞ്ഞ ബഡ്ജറ്റിൽ ധന കാര്യമന്ത്രി പറഞ്ഞിരുന്നു , അച്ചടി വർദ്ധിപ്പിക്കുമെന്ന് . ലോട്ടറി സീരീസുകളുടെ എണ്ണം 12ൽ നിന്ന് 15 ആക്കാനും ശുപാർശയുണ്ട്. മൊത്തത്തിൽ അടിമുടി മാറ്റമാണ് പ്രതീക്ഷിക്കുന്നത് .

ദിവസേന ഒരു കോടി സമ്മാനമാക്കുകയാണെങ്കിൽ ഉറപ്പായും കച്ചവടവും കൂടും , ലാഭവും കിട്ടും . സർക്കാരിന് കിട്ടുന്ന ഏറ്റവും കൂടുതൽ വരുമാനങ്ങളിലൊന്നാണ് ലോട്ടറി . ലോട്ടറി കഴിഞ്ഞേയുള്ളു മദ്യം പോലും .

ചെയ്യേണ്ടത് ലോട്ടറി വകുപ്പ് വിപുലമാക്കണം , അതിന് മാത്രമായി ഒരു മന്ത്രിയെ നിയമിക്കണം . കേരളത്തിലുള്ള മൂന്നരക്കോടി ജനങ്ങളെക്കൊണ്ടും ദിവസേന ലോട്ടറിയെടുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ മൂന്നിലൊന്നെങ്കിലും എടുപ്പിക്കണം .

അപ്പോൾ സർക്കാരിന്റെ കൈനിറയെ കാശ് കിട്ടും . കടവും വിടാം , ദാരിദ്ര്യവും മാറും , ഇഷ്ടംപോലെ ചിലവുമാക്കാം , ചുരുക്കത്തിൽ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും .

Leave a Reply

Your email address will not be published. Required fields are marked *