Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴേക്കും അടുത്ത അടവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. . . . . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനും മറ്റും ആവിശ്യങ്ങൾക്കും ചിലവാക്കാൻ പണമില്ലെന്ന്‌ ആണ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറയുന്നത് . . . ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതിവകുപ്പിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ്‌ ഈ പരാമർശം നടത്തിയിരിക്കുന്നത്. . . . . ജനങ്ങൾ സംഭാവനയായി നൽകിയ തുക കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ചെലവഴിക്കാൻ പണമില്ല. ഇലക്ടറൽ ബോണ്ടുവഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബിജെപി തയ്യാറായിട്ടില്ല– ഖാർഗെ കർണാടകത്തിലെ കലബുർഗിയിൽ പറഞ്ഞു.. . . അല്ല എന്നാലും ഒരു ചോദ്യം ബാക്കിയാണ്. . . . പ്രചാരണത്തിന് പണമില്ല എന്നാൽ രാഹുൽ ഗാന്ധിയുടെ ജോടോ യാത്രക്ക് നിങ്ങളുടെ പക്കൽ മതിയായ പണം ഉണ്ടായിരുന്നോ. . .? കോടികൾ മുടക്കിയാൽ രാഹുലിന് സഞ്ചരിക്കാനുള്ള വാഹനം സജ്ജമാക്കിയത് . . . എന്തൊക്കെ ആയിരുന്നു കോൺഫറൻസ് ഹാളും, കറങ്ങുന്ന കസേരയും പമ്പും. . . ഫുള്ളി സെൻട്രലൈസ്ഡ് എസിയും അങ്ങനെ വേണ്ട സകലമാന സജ്ജീകരണങ്ങളോടും കൂടിയ ആ ബസ് ഒരുതരത്തിൽ പറഞ്ഞാൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലും തോറ്റുപോകുമായിരുന്നു.. . . എന്നിട്ടിപ്പോൾ എലെക്ഷൻ പ്രചാരണത്തിന് ക്യാഷ് ഇല്ല പോലും. . . . പൊതുജനങ്ങളെ ഇങ്ങനെ കാപാലിപ്പിക്കാൻ നോക്കരുത്. . നിങ്ങൾ ആരുടെ കണ്ണിൽ പൊടിയിടാൻ ആണ് നോക്കുന്നത് ?

ഫെബ്രുവരി 16നായിരുന്നു 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേൺസിൻ്റെ പേരിൽ കോൺ​ഗ്രസിന്റെയും യൂത്ത് കോൺ​ഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. കോൺഗ്രസിന്റെ വിവിധ അക്കൗണ്ടുകളിലായി 105 കോടി രൂപയാണ് മരവിപ്പിച്ചത്. അടുത്തുതന്നെ ട്രൈബ്യൂണൽ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിരുന്നു. വരുമാന നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നു കാണിച്ച് 65 കോടി രൂപ ആദായനികുതിവകുപ്പ്‌ പിഴ ഇനത്തിലും പിടിച്ചെടുത്തിരുന്നു. ന്തായാലും ഇലക്ട്‌റൽ ബോണ്ട് വഴി നല്ല എട്ടിന്റെ പണി കിട്ടിയത് കോൺഗ്രസിന് തന്നെയാണ്. . പക്ഷെ ഇതുകാരണം എലെക്ഷൻറെ ആവ്ശ്യങ്ങൾക്ക് പണമില്ല എന്ന് പറഞ്ഞ് ആളെ വാദിയാക്കൾക്കാണ് നോക്കല്ലേ ഖാർഗെ. . . .

അതേസമയം ബിജെപി ഇംഗ്ലീഷിൽ പറയുന്നത് മലയാളത്തിലാക്കി പറയുകയാണ് കോൺഗ്രസിന്റെ ജോലിയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞുതു . കേരളത്തിന് കിട്ടാനുള്ള തുകയുടെ കാര്യത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞതുതന്നെ ഇവിടെ കോൺഗ്രസും പറയും. പൗരത്വഭേദഗതി നിയമം സംബന്ധിച്ച്‌ രാഹുൽ ഗാന്ധി ഇതുവരെ എന്തെങ്കിലും പറഞ്ഞതായി അറിയില്ല. കേരളത്തിൽ വരുമ്പോൾ പറയുമായിരിക്കും.

രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തിലാണ്‌ മത്സരിക്കുന്നത്‌. ദക്ഷിണേന്ത്യയിലാണ് മത്സരിക്കുന്നതെങ്കിൽ അവർ ആദ്യം നോക്കേണ്ടത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ ഉൾപ്പെടെ 26 സീറ്റുകളിൽ ബിജെപി വിജയിച്ച കർണാടകത്തിലായിരുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്ന പാർടി ഏറ്റവുമാദ്യം കേന്ദ്രീകരിക്കേണ്ടത് കർണാടകത്തിലെ ബിജെപി സീറ്റുകൾ ഇല്ലാതാക്കാനും കോൺഗ്രസ്‌ സീറ്റുകൾ വർധിപ്പിക്കാനുമാണ്. അല്ലെങ്കിൽ തെലങ്കാനയിലോ ആന്ധ്രയിലോ കേന്ദ്രീകരിക്കണം.

അതിനുപകരം, ഏതു സാഹചര്യത്തിലും ബിജെപിക്കെതിരെ നിൽക്കുമെന്നുറപ്പുള്ള ഒരാളെ പരാജയപ്പെടുത്താനാണോ കോൺഗ്രസിന്റെ സംഘടനാ സെക്രട്ടറി അടക്കം വരേണ്ടത്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെങ്കിലും, രാഷ്ട്രീയമായി ആർക്കെതിരെയാണ് നിൽക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും. കേരളത്തിലെ കോൺഗ്രസ് കൈകാര്യം ചെയ്യുന്നത് ബിജെപി വിരുദ്ധതയല്ല, ഇടതുപക്ഷ വിരുദ്ധതയാണ്. അത് പലപ്പോഴും പ്രത്യക്ഷമായിതന്നെ ബിജെപിയെ സഹായിക്കുന്ന നിലയിലേക്ക് വരുന്നതായും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *