Your Image Description Your Image Description
Your Image Alt Text

ഇതിപ്പോൾ ഒരുമാതിരി കുറുന്തോട്ടിക്ക് വാദം പിടിച്ചത് പോലെയായി. . . ബിജെപി ആസ്ഥാനത്തേക്ക് അവരുടെ വണ്ടിയിൽ അള്ളുവെയ്ക്കാൻ ഏല്പിച്ചവൻ തന്നെ ആദ്യം ആ വണ്ടിയിൽ ചാടി കയറിയിരിക്കുകയാണ്. . . . കോൺഗ്രസിലെ ഓരോ വ്യക്തികളെ ഉന്നം വെച്ച് ചാക്കിട്ട് പിടിക്കുകയാണ് ഈ ബിജെപി സങ്കി അണ്ണന്മാർ. . . പറയാൻ കാരണം കഴിഞ്ഞ ദിവസം ആണ് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നത്. . . ഇപ്പോൾ ചേർന്നതിന് പിന്നാലെ ഇപ്പോൾ നിരവധി ട്രോള് മഴകൾ ആണ് അജയ് കപൂറിന് നേരെ വരുന്നത്. . . 2023 fed 26 ആണ് കോൺഗ്രസ്സുകാർ അജയ് കപൂറിന്റെ നേതൃത്വത്തിൽ അഞ്ചക്ക സമിതി രൂപീകരിക്കുന്നത്. . . കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളുടെ ഒഴുക്ക് തടയുന്നതിനായി. . . എന്നാൽ തലവൻ തന്നെ കോൺഗ്രസിന് ഇപ്പോൾ തലവേദനയായി ഇരിക്കുകയാണ്. . . മൂന്ന് തവണ എംഎൽഎയായ അജയ് കപൂർ കാൺപൂരിലെ വലിയ നേതാക്കളിൽ ഒരാളാണ്

എഐസിസി സെക്രട്ടറി അജയ്‌ കപൂറിന്റെ ബിജെപി പ്രവേശനത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോൾ. കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അജയ്‌ കപൂർ. ഇതാണ്‌ വ്യാപക ട്രോളുകൾ വരാൻ കാരണം.

ലൂസിഫറിലെ വിവേക്‌ ഒബ്‌റോയിയുടെ പ്രശസ്‌തമായ മീം വച്ചുള്ള ട്രോളാണ്‌ ഏറ്റവും ഹിറ്റായത്‌. “നേതാക്കൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ കമ്മിറ്റി ഉണ്ടാക്കി…; കമ്മിറ്റി പ്രസിഡന്റ്‌ ആദ്യംപോയി ബിജെപിയി ചേർന്നു’ എന്നാണ്‌ ട്രോൾ. 2023 ഫെബ്രുവരി 26 നാണ്‌ അജയ്‌ കപൂറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ കമ്മിറ്റി രൂപീകരിക്കുന്നത്‌. കൃത്യം ഒരുവർഷം പിന്നിടുമ്പോൾ അതിന്റെ അധ്യക്ഷൻതന്നെ ബിജെപിയിൽ എത്തിയിരിക്കുകയാണ്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടിയായിരിക്കുകയാണ്‌ അജയ്‌ കപൂറിന്റെ ബിജെപി പ്രവേശനം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എഐസിസി ദേശീയ സെക്രട്ടറിയുമാണ്‌. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. കോണ്‍ഗ്രസ് സസ്‌പെന്‍ഡു ചെയ്‌ത പട്യാല എംപി പ്രണീത് കൗറും ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 56 കാരനായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജയ് കപൂർ കാൺപൂരിലെ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ അജയ് കപൂറിന് 76,000 വോട്ടുകൾ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *