Your Image Description Your Image Description
Your Image Alt Text

എന്റെ പൊന്നോ എങ്ങനെ ഇത്തരത്തിൽ കള്ളത്തരങ്ങൾ പടച്ചുവിടാൻ ഈ കോൺഗ്രസുകാർക്ക് സാധിക്കുന്നു എന്ന ആലോജിക്കുമ്പോൾ അത്ഭുതം തോന്നും.. . . ഇത്യവാനായും 20il 20 സീറ്റ് ഉം ലഭിക്കുമെന്ന് ആണ് ഒരു സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. . . ഇതിപ്പോൾ കോൺഗ്രസുകാർ കാശുകൊടുത്ത് പറയിപ്പിച്ചത് ആണോ എന്ന് പോലും തോന്നി പോകും. . . അത്രക്ക് ഊർജിനാലിറ്റിയോടെ അല്ലെ സാധനം പുറത്ത് വിട്ടിരിക്കുന്നത്. . . . എബിപി ന്യൂസ് സിവോട്ടര്‍ സര്‍വേ ആണ് ഈ ഫലം പുറത്ത് വിട്ടത്. . . ഇപ്പോൾ സാമാന്യ യുക്തിക്ക് നിരക്കാത്ത സര്‍വേകളാണ് മിക്കവരും പടച്ചുവിടാറുള്ളത്. അത്തരമൊരു സര്‍വേ ആയി മാത്രമേ ഇപ്പോള്‍ പുറത്തുവന്ന എബിപി ന്യൂസ് സിവോട്ടര്‍ സര്‍വേയെയും വിലയിരുത്താന്‍ കഴിയുകയൊള്ളൂ. എന്തായാലും ആയ സർവേയിൽ എന്തൊക്കെയാണ് പറയുന്നതെന്ന് നമ്മൾക്ക് ഒന്ന് നോകാം. . . .

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നാണ് ഈ സര്‍വേയില്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളില്‍ ഒന്നുപോലും ഇടതുപക്ഷത്തിനോ എന്‍ഡിഎക്കോ നേടാനാകില്ലന്നതിന് അവര്‍ പറയുന്നതിനുള്ള പ്രധാന ന്യായീകരണം വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്നതാണ്.. . . . ഇത് നല്ല തമാശയാണല്ലോ. . . . രാഹുൽ ഗാന്ധിയെ ഇപ്പോൾ വായനാട്ടുകാർക്ക് പോലും വേണ്ടാതെ കറിവേപ്പില പോലെ എടുത്ത് കളഞ്ഞ ഒരുവൻ ആണ്. . . . ഹാജര് വടക്കേ ഇന്ത്യയിൽ പോലും ഒരു സീറ്റ് കിട്ടാനില്ലാത്ത ഗെത്യന്തരം ഇല്ലാതെ കേരളത്തിലേക്ക് ഓടിവന്ന മനുഷ്യൻ ആണ് ഈ പറഞ്ഞ രാഹുൽ ഗാന്ധി. . . . പിന്നെ എന്ത് എഫ്ഫക്റ്റ് ആണ് വീശിയടിക്കാൻ പോകുന്നത് .. . . എന്നാൽ അതൊന്നു കണ്ടു തന്നെ അറിയണം. . . .

സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നും ഇടതുപക്ഷം 31.4 ശതമാനത്തില്‍ ഒതുങ്ങുമെന്ന കണക്കുകളും സര്‍വേ ടീം പുറത്തുവിട്ടിട്ടുണ്ട്. എന്‍ഡിഎയ്ക്ക് 19.8 ശതമാനവും മറ്റു പാര്‍ട്ടികള്‍ക്ക് എല്ലാംകൂടി 4.3 ശതമാനവും വോട്ട് ഷെയറാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ സര്‍വേക്ക് ആധാരമായ മാനദണ്ഡങ്ങള്‍ എന്താണെന്നതിന് സര്‍വേ നടത്തിയവരാണ് ഇനി മറുപടി പറയേണ്ടത്. എത്ര മണ്ഡലങ്ങളില്‍ സര്‍വേ നടത്തി എന്നതിനും ഓരോ മണ്ഡലത്തിലും എത്രപേര്‍ വീതം സര്‍വേയില്‍ പങ്കെടുത്തു എന്നതിനും അവര്‍ ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നതിനും കൃത്യമായ മറുപടി നല്‍കേണ്ടതുണ്ട്. ഓരോ ലോകസഭ മണ്ഡലത്തിലും ലക്ഷക്കണക്കിന് ജനങ്ങള്‍ വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിനെ ഭാവനയിലെ കണക്കുകള്‍ നിരത്തി ‘ഹൈജാക്ക് ‘ചെയ്യാന്‍ ഏത് ഏജന്‍സി ശ്രമിച്ചാലും അത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആയി മാത്രമേ കാണാന്‍ സാധിക്കുകയൊള്ളൂ.

എന്തിനാണ് യു.ഡി.എഫിന് കേരളത്തിലെ മുഴുവന്‍ സീറ്റും ജനങ്ങള്‍ നല്‍കേണ്ടത് എന്നതിന് സര്‍വേ ഫലം പുറത്ത് വിട്ടവരും അത് ആഘോഷമാക്കുന്നവരും മറുപടി പറയേണ്ടതുണ്ട്. 2019- ലെ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19സീറ്റുകളിലും യു.ഡി.എഫിനു ലഭിക്കാന്‍ കാരണം രാഹുല്‍ഗാന്ധി ഇഫക്ടും ശബരിമല വിവാദവുമായിരുന്നു. എന്നാല്‍ നിലവില്‍ ഈ രണ്ട് കാര്യങ്ങളും പ്രസക്തമല്ല. ശബരിമല വിവാദം കെട്ടടങ്ങി കഴിഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയും ഇപ്പോള്‍ രാഷ്ട്രീയ കേരളത്തിന്നില്ല. ഇന്ത്യാ സഖ്യത്തിന് അഥവാ ഭൂരിപക്ഷം ലഭിച്ചാല്‍ പോലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക കോണ്‍ഗ്രസ്സിനു പുറത്തുള്ള മറ്റു പ്രതിപക്ഷ നേതാക്കളില്‍ ആരെങ്കിലും ആയിരിക്കും. അതാകട്ടെ വ്യക്തവുമാണ്.ഇതെല്ലാം കൃത്യമായി മനസ്സിലാക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. 2019-ലെ കോണ്‍ഗ്രസ്സല്ല 2024 ലെ കോണ്‍ഗ്രസ്സ് എന്നതും തട്ടിക്കൂട്ട് സര്‍വേയിലൂടെ കോണ്‍ഗ്രസ്സിനു ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *