Your Image Description Your Image Description
Your Image Alt Text

സർവത്ര വ്യാജന്മാർ വാഴുന്ന ഒരേ ഒരു പാർട്ടിയെ ഉള്ളു ഈ കൊച്ചു കേരളത്തിൽ അത് കോൺഗ്രസ് പാർട്ടി. . . കള്ളന്മാരെ കൊള്ളക്കാരെ ക്രിമിനലുകളെയും വാഴിക്കുന്ന പാർട്ടി. . . . ആരെനില്ല എന്തെന്നില്ലാ വരുന്നവനും പോകുന്നവനുമൊക്കെ അധികാരത്തിന്റെ മേൽപട്ടം ചാർത്തികൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ എ പാർട്ടി കണ്ടുവരുന്നത്.. . . . തല മുതിർന്ന നേതാക്കളെ കണ്ടു അല്ലെ ചോട്ടാ നേതാക്കളും അണികളും പഠിക്കുന്നത്. . . കെ പി സി സി പ്രസിഡന്റ് ആണ് ഇവരുടെയൊക്കെ തലതൊട്ടപ്പൻ എന്ന് വേണമെങ്കിൽ പറയാം. . . . പുരാവസ്തു തട്ടിപ്പ് മുതൽ അഴിമതികളുടെ കഥ നീളുന്നു. . . കോൺഗ്രസിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ ആണ് സുധാകർജി. . . . . അതേപോലെ ചോട്ടാ നേതാക്കളിലെ നിഖിൽ പൈലി അതായത് ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആയ നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി തലപ്പത്ത് വെച്ചിരുന്നു ഈ കോൺഗ്രസ് അണ്ണന്മാർ. . . അങ്ങനെ നീളുന്നു കണക്കുകൾ

ഇപ്പോൾ അടുത്തതായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിക്ക് ഡി സി സി എക്‌സിക്യൂട്ടിവിലേക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുകയാണ് കോൺഗ്രസ്. . . . . കൊല്ലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതിയും പരവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ ബിജു പാരിപ്പള്ളിയെയാണ് കൊല്ലം ഡി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ശുപാര്‍ശചെയ്തത്.

നേരത്തെ കഴിവ് തെളിയിച്ച് നിലവില്‍ ഭാരവാഹിത്വമൊന്നുമില്ലാതെ പുറത്തുനില്‍ക്കുന്ന എല്ലാ മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരെയും ഡിസിസി എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് പ്രകാരമാണ് ബിജു പാരിപ്പള്ളിയും പട്ടികയില്‍ ഉള്‍പ്പെട്ടത്. എക്‌സിക്യുട്ടീവംഗത്തെ അടുപ്പക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയതിനെതിരെ കുമ്മല്ലുര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ബിജു പാരിപ്പള്ളി പ്രതിയായത്. നെടുമ്പന സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി നല്‍കിയിരുന്നു. അന്വേഷണം ആരംഭിച്ചശേഷം നിരവധി പുതിയ പരാതികളും ലഭിച്ചു. പാരിപ്പളളി പൊലീസ് സ്‌റ്റേഷനിലാണ് കേസ്. മെഡിക്കല്‍ കോളേജ് മുന്‍ വികസനസമിതി അംഗമാണ് ബിജു. മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെ വിവിധ തസ്തികകള്‍ക്ക് വാങ്ങിയതായി പരാതികളില്‍ പറയുന്നു.

ഇനിയിപ്പോൾ അവസാനം ക്രിമിനലുകൾ വാഴുന്ന ഒരു പാർട്ടിയായി മാറും കോൺഗ്രസ്. . ചരിത്ര താളുകളിൽ ഇടം പിടിക്കാൻ ഇനി അധികനാൾ ഇല്ല എന്നുകൂടെ ഈ നേതാക്കൾ ഓർത്ത് മുന്നോട്ട് പോയാൽ നന്ന്. . . അത്രമാത്രം അത് പറയാതെ വയ്യ

Leave a Reply

Your email address will not be published. Required fields are marked *