Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പ് ഇങ്ങടുത്തെതിയതും കേന്ദ്രത്തിൽ കോൺഗ്രസ്സ് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. . . എവിടെയെങ്കിലും ഭരണം ഉറപ്പിക്കണമെല്ലോ അതിനായുള്ള നെട്ടോട്ടം ഓടുകയാണ്. . . . . രാജസ്ഥാനിൽ നിന്ന് കെ സി യും പാലം വലിച്ചതോടെ ഇനി ഒരു തിരിച്ച് വരവ് കാവിയണിഞ്ഞ് ആണെങ്കിൽ കോൺഗ്രസ്സിന്റെ ആ പ്രതീക്ഷയും ആസ്ഥാനത്ത് ആകും. . . അതുകൊണ്ട് തന്നെ പതിനെട്ടടവും പയറ്റി നോക്കാൻ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. . . ഇത്തവണ അവരുടെ ലക്ഷ്യം വനിതകളെ കയ്യിലെടുക്കുക എന്നത് ആണ്. . അതിനായുള്ള ചരടുവലിയും തുടങ്ങി കഴിഞ്ഞു. . . . . ഡൽഹി സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് വന്‍ വാഗ്ദാനങ്ങളുമായി ആണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സമർപ്പിച്ചിരിക്കുന്നത്. . . . . എന്തൊക്കെ ആണ് അമ്മൻമാരുടെ വമ്പൻ ഓഫറുകൾ എന്നൊക്കെ ഒന്ന് നോക്കാം. . . പാവപ്പെട്ട കുടുംബത്തിലെ അംഗത്തിന് പ്രതിവർഷം ഒരു ലക്ഷം രൂപ ധനസഹായം, കേന്ദ്രസർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ധൂലെയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രഖ്യാപനം. ‘പങ്കാളിത്ത നീതി, കർഷക നീതി, യുവജന നീതി എന്നിവ ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രഖ്യാപനങ്ങൾ ഒരിക്കലും പൊള്ളയായ വാഗ്ദാനങ്ങൾ അല്ല. ഞങ്ങൾ അവ ഉറപ്പാക്കും. 1926 മുതൽ ഇതുവരെയുള്ള ഞങ്ങളുടെ റെക്കോർഡാണിത്, എതിരാളികൾ ജനിച്ചിട്ടുപോലുമില്ലാതിരുന്ന കാലത്ത് ഞങ്ങൾ പ്രകടന പത്രികകൾ തയ്യാറാക്കുകയും ആ പ്രഖ്യാപനങ്ങൾ നിറവേറ്റുകയും ചെയ്തിട്ടുണ്ട്’, ഖാർഗെ പറഞ്ഞു.

‘നാരി ന്യായ് ഗ്യാരൻ്റി’എന്ന പേരിലാണ് പ്രകടന പത്രിക പുറത്തുവിട്ടത്. മഹാലക്ഷ്മി, ആധി അബാദി-പുര ഹഖ്, ശക്തി കാ സമ്മാൻ, അധികാർ മൈത്രി, സാവത്രിഭായ് ഫൂലെ ഹോസ്റ്റൽ സ്‌കീം എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.
പ്രഖ്യാപനങ്ങളെ കുറിച്ച് റാലിയിൽ രാഹുൽ ഗാന്ധി കൂടുതൽ വിശദീകരിച്ചു. ‘കഴിഞ്ഞ 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിൽ നിന്നും സ്ത്രീകൾക്ക് ഒന്നും ലഭിച്ചിട്ടില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, സുരക്ഷ എന്നിവ കാരണം അവരുടെ ദുരിതം വർധിച്ചു’ അദ്ദേഹം പറഞ്ഞു. . ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ സഹായം നൽകുന്നതാണ് ‘മഹാലക്ഷ്മി’ പദ്ധതി. ആധി ആബാദി-പുര ഹഖിൽ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും .അങ്കണവാടി, ആശ വർക്കർമാർക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും.

‘അധികാർ മൈത്രി’യുടെ കീഴിൽ, സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനുമായി എല്ലാ പഞ്ചായത്തുകളിലും അധികാര മൈത്രിയുടെ രൂപത്തിൽ ഒരു പാരാ-ലീഗൽ / ലീഗൽ അസിസ്റ്റൻ്റിനെ നിയമിക്കും.കൂടാതെ, രാജ്യത്തുടനീളമുള്ള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്രം ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലെങ്കിലും ആരംഭിക്കുകയും രാജ്യത്തുടനീളം ഇവയുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്യും’, രാഹുൽ ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *