Your Image Description Your Image Description
Your Image Alt Text

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് 100 സ്റ്റെയ്ൻലസ് സ്റ്റീൽ കട്ടിലുകളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ കൗൺസിലർ കെ മോഹനൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *