Your Image Description Your Image Description
Your Image Alt Text

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കേച്ചേരി – അക്കിക്കാവ് റോഡ് നിർമ്മാണം ജനുവരി 15 ന് ആരംഭിക്കും. എ.സി മൊയ്തീൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തീകരിക്കാനും തീരുമാനിച്ചു.

വേലൂർ എരുമപ്പെട്ടി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് മുൻപ് സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനും തീരുമാനമായി.

കുന്നംകുളം ജംഗ്ഷൻ വികസനം, കുന്നംകുളം റിങ്ങ് റോഡ്, കേച്ചേരി – അക്കിക്കാവ് റിങ്ങ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ പ്രവൃത്തികൾ വേഗത്തിലാക്കാൻ അടിയന്തിരമായി റവന്യൂ, കെ.ആർ.എഫ്.ബി അധികൃതരുമായി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

കുന്നംകുളം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ആർ ഷോബി, പി.ഐ രാജേന്ദ്രൻ, പി.ഡബ്ല്യു.ഡി റോഡ്സ്, ബിൽഡിങ്‌സ്, ബ്രിഡ്ജസ്, കെ.ആർ.എഫ്.ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *