Your Image Description Your Image Description
Your Image Alt Text

ഒടുവിൽ പത്മജ തന്നെ സമ്മതിച്ചു , ഒരു കഴിവുമില്ലാത്തയാളാണെന്ന് . കഴിഞ്ഞ ദിവസം ഫേസ് ബുക്കിലാണ് പത്മജ ഇക്കാര്യം പങ്കുവച്ചത് . മാത്രമല്ല , ഞാൻ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേൾക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല .കാരണം കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല .

ഞാൻ പാർട്ടിയിൽ നിന്ന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട . ഞാൻ ഒരു കഴിവുമില്ലാത്ത ആളാണന്ന് സമ്മതിക്കുന്നു . അപ്പോൾ പിന്നെ കുഴപ്പമില്ല അല്ലെ ? ഇതാണ് പത്മജ പങ്കുവച്ച കുറിപ്പ് .

ഈ കുറിപ്പനടിയിൽ നൂറ് കണക്കിനാളുകളാണ് പ്രതികരിച്ചിട്ടുള്ളത് . അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നു . യഥാർത്ഥത്തിൽ പത്മജ തന്നെ വടികൊടുത്തു അടി വാങ്ങിച്ചതാണ് . വയനാട്ടിൽ നിന്ന് ജയിച്ച് ഇൻഡ്യൻ പ്രധാനമന്ത്രിയാകട്ടെ എന്ന് ആശംസിക്കുന്നു. അങ്ങനെ ലിഡർ കരുണകാരന്റെ ആത്മാവിന് സന്തോഷം ലഭിക്കട്ടെ… ഒപ്പം തൃശൂരിൽ സുരേഷ് ഗോപിയെ വിജയപ്പിച്ച് മന്ത്രിസഭയിൽ ഒരു സ്ഥാനം കൊടുക്കണമെന്ന് തുടങ്ങി ….നിങ്ങൾ മാത്രമല്ല നിങ്ങളെ പോലുള്ള കുറെ പേര് ഈ പാർട്ടിയിൽ നിന്ന് പോകണം. അപ്പോൾ ഈ പാർട്ടി ശുദ്ധീകരിക്കപ്പെടും, അവന്മാർക്ക് ഒരു പണി ആകുകയും ചെയ്യുമെന്നു വരെ കമന്റ് ചെയ്തവരുണ്ട് .

ഭാരതത്തിലെ ഏതൊരാൾക്കും അവർ ഇഷ്ട്ടപെടുന്ന രാഷ്ട്രീയത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട് . ഒരാളെ നിർബന്ധിച്ചു ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിപ്പിക്കാൻ പറ്റില്ല .

രാജ്യത്തിന് കോൺഗ്രസ് നൽകിയ സംഭാവന ചരിത്രത്തിൽ തെളിഞ്ഞു കിടപ്പുണ്ട് . സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നെഗറ്റീവ് ആയിട്ടല്ലാതെ ഒന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു ടീം ഇന്ന് കോൺഗ്രസ്സിനെ ചരിത്രത്തിൽ നിന്ന് മായിച്ചു കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ആ സ്ഥാനത്ത് തങ്ങളുടെ പ്രസ്ഥാനത്തെ തിരുകിക്കയറ്റാൻ വല്ല വഴിയുമുണ്ടോ എന്ന് വൃഥാ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ബിജെപി .

ലീഡറുടെ മകൾ എന്ന യോഗ്യത അല്ലാതെ മറ്റൊന്നും കൈമുതൽ ഇല്ലാതിരുന്നിട്ടും പാർട്ടി പത്മജയെ പരിഗണിച്ചു ? അതും യഥാർത്ഥത്തിൽ അർഹിക്കുന്നതിലും എത്രയോ മടങ്ങ്! എന്താണ് പാർട്ടിയിൽ നിന്നും കിട്ടാത്തത് ? മത്സരിക്കാൻ സീറ്റ് കിട്ടിയില്ലേ ? പാർട്ടി ഭാരവാഹിത്വം കിട്ടിയില്ലേ , കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയില്ലേ ?

ഒരു പാർട്ടി പ്രവർത്തകന് ലഭിക്കാവുന്നതിൽ , കിട്ടാവുന്നതിൽ ഏറെയും കിട്ടിയില്ലേ ? അച്ഛനെ പോലെ മന്ത്രിയും മുഖ്യമന്ത്രിയുമൊന്നും ആകാൻ പറ്റിയില്ല , ഒരു പക്ഷെ അതുമായേനെ , തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നെങ്കിൽ .

എന്തുകൊണ്ടാ വിജയിക്കാതിരുന്നത് ? അത്രയും ജനസ്വാതീനമേ നിങ്ങൾക്കുള്ളു . ഇനി ഇതൊക്കെ കിട്ടാൻ
ഇപ്പോൾ എത്തിപ്പെട്ട സ്ഥലത്തേക്കാൾ മികച്ചത് വേറൊന്നില്ല. അങ്ങനെ നോക്കുമ്പോൾ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് തന്നെയാണിത് .

കഷ്ടമെന്നേ പറയുവാനുള്ളു , ബിജെപിയെ കോൺഗ്രസ്സ്, സിപിഎം ഒക്കെ പോലെ കേവലം രാഷ്ട്രീയ പാർട്ടി മാത്രമായിട്ടാണ് കാണുന്നതെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയ ബോധത്തിൽ LKG നിലവാരം പോലുമില്ലഎന്നാണ് മനസ്സിലാക്കേണ്ടത് !

ഇത്ര രാഷ്ട്രീയ വിദ്യാഭ്യാസം കുറഞ്ഞ നിങ്ങൾക്ക് പാർട്ടി അനേകം പദവികൾ നൽകിയിട്ടും പാർട്ടി നിങ്ങളെ പരിഗണിച്ചില്ലെന്ന് ഇപ്പോൾ വിലപിക്കുന്നത് ആത്മ വഞ്ചന അല്ലേ? ബിജെപിക്കൊപ്പം പോകാൻ ഒരു കാരണം ഒത്തുവരാൻ കുറച്ചു കാലമായി നിങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്നതല്ലേ സത്യം??

ഒരുനാളിൽ കെ കരുണാകരനും കെ മുരളീധരനും കോൺഗ്രസ് കുടുംബത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴും കോൺഗ്രസ്സ് കുടുംബത്തിൽ പത്മജ ഉറച്ച് നിന്നു. എന്ത് കൊണ്ട് നിങ്ങളന്ന് കോൺഗ്രസ്സിനൊപ്പം നിലപാടെടുത്തുവെന്ന് ചിന്തിക്കേണ്ട ഏറ്റവും ഉചിതമായ സമയമാണിത്.

നിങ്ങളുടെ അച്ഛനും സഹോദരനും തെറ്റ് തിരുത്തി കോൺഗ്രസ്സിൽ തിരിച്ചെത്തി. ഇന്ന് നിങ്ങൾ കൂട്ട് കൂടിയിരിക്കുന്നത് രാജ്യദ്രോഹികളുടെ ഒപ്പമാണന്ന് കുറഞ്ഞ പക്ഷം തിരിച്ചറിയേണ്ടിയിരുന്നു. BJP യെപ്പറ്റി നിങ്ങൾക്ക് കൂടുതൽ അറിയില്ലന്ന് കഴിഞ്ഞ ദിവസ്സത്തെ പ്രസ്താവനയിൽ കണ്ടു.

പിന്നെ എന്തിൻ്റെ പേരിലാണ്, രാജ്യദ്രോഹികളുമായുള്ള ഈ കൂടി ചേരലെന്നത് സംശയത്തിന് ഇടനൽകുന്നു. കാലങ്ങളായി നിങ്ങൾ പൊതു സമരവേദിയിലോ, work at home Politics ൽ നിന്ന് കൊണ്ട് ഒരു മീഡിയയിലോ ഒരു ശക്തമായ അഭിപ്രായപ്രകടനം പോലും നടത്തിയിട്ടില്ല.

എന്നിട്ടും കോൺഗ്രസ് പാർട്ടി നിങ്ങളെ കൂടെ ചേർത്ത് നിർത്തി. പരമാവധി സൗകര്യങ്ങളും സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നിങ്ങൾക്ക് പാർട്ടി നൽകി. ഈ തെരഞ്ഞെടുപ്പ് വേളയിൽ സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയുടെ റോളിൽ അമ്മയാകുന്ന സ്ത്രീയുടെ മാനസ്സിക നിലയിലാണോ ‘ഈ നിലപാടെന്ന് ചിന്തിച്ച് നോക്കൂ..

BJP യുടെ ദുഷ്ടലാക്കിൽ അവരുടെ അടിച്ച് തെളിക്കാരിയുടെ റോളിൽ വെറും കറിവേപ്പിലയായി ഇന്നല്ലെങ്കിൽ നാളെ മാറും . ഒരു സംശയവുമില്ല . ഈ തെരഞ്ഞെടുപ്പ് വേളയിൽ നിങ്ങളുടെ അച്ഛനെ അപമാനിക്കുവാൻ നിങ്ങൾ അച്ചാരം വാങ്ങിയിരിക്കുന്ന മകളായി മാറിയിരിക്കുന്നുവെന്നാരെങ്കിലും പറഞ്ഞാൽ അവരെ തെറ്റ് പറയാൻ പറ്റുമോ ?

സ്വന്തം പിതൃത്വത്തെ ഇന്ത്യയിലെ തീവ്രവാദ കച്ചവട ഗ്രൂപ്പ് ആയവരുടെ കയ്യിൽ പിച്ചിചീന്താൻ ഇടവരുത്തിയ നിങ്ങൾ മാപ്പ് അർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. കോൺഗ്രസ്സിൻ്റെ ജനാധിപത്യ മതേതര മൂല്യത്തിലൂന്നിയ രാഷ്ട്രീയത്തിന് ലോകമെങ്ങും അംഗീകാരമുള്ളതാണ്. ആ വടവൃക്ഷത്തിൽ നിങ്ങൾ പ്രത്യേകിച്ച് കെ കരുണാകരന്റെ മക്കൾ ഉണ്ടാകണമെന്ന് ഓരോ പാർട്ടിക്കാരന്റെയും ആഗ്രഹം .

Leave a Reply

Your email address will not be published. Required fields are marked *